കണ്ണൂര്‍: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമായ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരിയിലേയും തൃക്കരിപ്പൂരിലേയും രണ്ട് നിയോജകമണ്ഡലങ്ങളിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കത്തെ സ്വാഗതം ചെയ്ത് കാസര്‍ഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. 

റീ പോളിംഗ് നടത്താനുള്ള തീരുമാനം ‍ഞാന്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. 90 ശതമാനത്തിന് മുകളില്‍ പോളിംഗ് നടന്ന എല്ലാ ബൂത്തുകളിലും അത് യുഡിഎഫ് കേന്ദ്രമോ എല്‍ഡിഎഫ് കേന്ദ്രമോ ആവട്ടെ റീപോളിംഗ് നടത്തണം എന്നാണ് തന്‍റെ ആവശ്യം. ഒരാള്‍ക്ക് ജനാധിപത്യവ്യവസ്ഥതിയില്‍ ഒരു വോട്ട് മാത്രമേ ചെയ്യാനാവൂ എന്നാല്‍ ഇവിടെ മുപ്പത് വോട്ട് വരെ ചെയ്യുന്നവരുണ്ട്. ഇതിനൊരവസാനം വേണം. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ ഉണ്ണിത്താന്‍ പറഞ്ഞു. 

യുഡിഎഫും എല്‍ഡിഎഫും കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍ ആരോപിച്ചു. മണ്ഡലത്തില്‍ പോള്‍ ചെയ്യപ്പെട്ട എല്ലാ കള്ളവോട്ടുകളും കണ്ടെത്തണമെന്നും സുതാര്യമായ ജനാധിപത്യപ്രകിയ ഉറപ്പാക്കണമെന്നും രവീശതന്ത്രി കുണ്ടാര്‍ ആവശ്യപ്പെട്ടു.