തിരുവനന്തപുരം: സ്‍പീക്കര്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാട്ടുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയിംസ് മാത്യു എംഎൽഎയുടെ പരാതിയില്‍ ഇഡിയോട് വിശദീകരണം ചോദിക്കാൻ നിയമസഭാ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചതിന് എതിരെയാണ് ചെന്നിത്തലയുടെ രൂക്ഷ വിമര്‍ശനം.

ലൈഫ് പദ്ധതിയുടെ രേഖകൾ ഇഡി ആവശ്യപ്പെട്ടത് അവകാശ ലംഘനമാണെന്നായിരുന്നു ജയിംസ് മാത്യു എംഎൽഎയുടെ പരാതി. എന്നാല്‍ ജയിംസ് മാത്യു നല്‍കിയ പരാതിയില്‍ സ്വീകരിച്ച നടപടി തെറ്റാണെന്നും നിയമസഭയുടെ അവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇത് ചോദ്യം ചെയ്ത് സ്‍പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല വിശദീകരിച്ചു.