Asianet News MalayalamAsianet News Malayalam

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം: സുരക്ഷ ഒരുക്കാൻ പ്രയോഗികബുദ്ധിമുട്ടെന്ന് പൊലീസ്

രാഷ്ട്രപതിക്ക് തിങ്കളാഴ്ച  ശബരിമല സന്ദർശിക്കാൻ കഴിയുമോയെന്നാണ് രാഷ്ട്രപതിഭവൻ സർക്കാരിനോട് ചോദിച്ചത്.  എന്നാൽ നാല് ദിവസം കൊണ്ട് രാഷ്ട്രപതിക്ക് സുരക്ഷ ഒരുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നാണ് പൊലീസ് നിലപാട്.

ramnath kovind sabarimala visit police says cannot get enough time for safety measures
Author
Thiruvananthapuram, First Published Jan 1, 2020, 3:09 PM IST

തിരുവനന്തപുരം: രാഷ്ട്രപതി രാം നാഥ് കോവിന്ദിന്‍റെ ശബരിമല സന്ദർശനത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളിൽ സുരക്ഷ ഒരുക്കാൻ പ്രയോഗികബുദ്ധിമുട്ടുണ്ടെന്ന് പൊലീസ്. ഉന്നതതലയോഗത്തിലാണ് പൊലീസ് ആശങ്ക അറിയിച്ചത്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി രാഷ്ട്രപതിഭവനെ അറിയിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാഷ്ട്രപതിക്ക് തിങ്കളാഴ്ച  ശബരിമല സന്ദർശിക്കാൻ കഴിയുമോയെന്നാണ് രാഷ്ട്രപതിഭവൻ സർക്കാരിനോട് ചോദിച്ചത്.  എന്നാൽ നാല് ദിവസം കൊണ്ട് രാഷ്ട്രപതിക്ക് സുരക്ഷ ഒരുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നാണ് പൊലീസ് നിലപാട്.  തിരക്കുള്ള സമയമായതിനാൽ ഭക്തരെ നിയന്ത്രിക്കുന്നതിന് പ്രായോഗിക പ്രശ്നങ്ങളുണ്ട്. മറ്റ് ക്രമീകരണങ്ങൾക്കും സമയക്കുറവുണ്ടെന്നും പൊലീസ് അറിയിച്ചു. 

 ചുരുങ്ങിയ സമയത്തിനുള്ളിൽ സുരക്ഷ ഒരുക്കുന്നതിന്   ബുദ്ധിമുട്ടുണ്ടെന്നാണ് തിരുവനന്തപുരത്ത് ചേർന്ന ഉന്നതതലയോഗത്തിൽ പൊലീസ്   അറിയിച്ചത്.. മകരവിളക്ക് തീർത്ഥാടന കാലത്തെ വൻ ഭക്തജനത്തിരക്കാണ് പ്രധാന പ്രശ്നം. ഭക്തരെ നിയന്ത്രിക്കുന്നതിന് പ്രായോഗിക പ്രശ്നങ്ങളുണ്ട്.  ഹെലികോപ്റ്ററിൽ സന്നിധാനത്തെത്താനുള്ള സാധ്യതകളും തേടുന്നുണ്ട്.. ഇതുവരെ സന്നിധാനത്ത് ഹെലികോപ്റ്റർ ഇറക്കിയിട്ടില്ല. പാണ്ടിത്താവളത്ത് കഴിഞ്ഞ വർഷം കമ്മീഷൻ ചെയ്ത ഈ വാട്ടർ ടാങ്ക് കെട്ടിടത്തിന് മുകളിലാണ് നിലവിൽ ഹെലിപാഡ് ഒരുക്കാൻ സൗകര്യമുള്ളത്.   സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചും ബോംബ് സ്ക്വാഡും കെട്ടിടത്തിന് മുകളിൽ പ്രാഥമിക സുരക്ഷാ പരിശോധന നടത്തി  .

രാഷ്ട്രപതി ഭവനിലെ സുരക്ഷ ഉദ്യോഗസ്ഥരും എൻ എസ് ജിയും ഉടൻ ശബരിമലയിലെത്തും . സുരക്ഷാക്രമീകരണങ്ങളിൽ രാഷ്ട്രപതി ഭവന് തൃപ്തിയുണ്ടെങ്കിൽ മാത്രമേ  സന്ദർശനത്തിന്റെ അന്തിമതീയതിയാകൂ.

Follow Us:
Download App:
  • android
  • ios