പത്തനംതിട്ട: കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ രോഗം സ്ഥിരീകരിച്ച് അത്ഭുതകരമായി അതിനെ അതിജീവിച്ച റാന്നി  സ്വദേശി തൊണ്ണൂറ്റിമൂന്നുകാരനായ എബ്രഹാം തോമസ് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 93 മത്തെ വയസിൽ അദ്ദേഹം രോഗത്തെ അതിജീവിച്ചത് വലിയ വാർത്തയായിരുന്നു. ഇറ്റലിയിൽ നിന്ന് റാന്നിയിലേക്ക് എത്തിയവരുടെ മക്കളിൽ നിന്നാണ് ഇദ്ദേഹത്തിനും ഭാര്യക്കും രോഗം വന്നത്. ആ സമയത്ത് ഇന്ത്യയിൽ കൊവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ രോഗികളിൽ ഒരാളായിരുന്നു ഇദ്ദേഹം.