Asianet News MalayalamAsianet News Malayalam

ഗവൺമെന്റ് പ്ലീഡർക്കെതിരായ ബലാത്സംഗ കേസ്; യുവതിയെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴിയെടുക്കും

അതേസമയം, അറസ്റ്റ് വൈകിക്കരുതെന്ന് പരാതിക്കാരിയുടെ അഭിഭാഷക അഡ്വ ബബില കെകെ പറഞ്ഞു. അറസ്റ്റ് വൈകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നും അഭിഭാഷക പറഞ്ഞു. 

Rape Case Against Government Pleader woman's statement will be taken fvv
Author
First Published Nov 30, 2023, 10:23 AM IST

കൊച്ചി: ഗവൺമെന്റ് പ്ലീഡർക്കെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയായ യുവതിയെ ഇന്ന് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴി എടുക്കും. പരാതിക്കാരിയുടെ 164 മൊഴി എടുക്കാൻ പൊലീസ് അപേക്ഷ നൽകി. അതേസമയം, അറസ്റ്റ് വൈകിക്കരുതെന്ന് പരാതിക്കാരിയുടെ അഭിഭാഷക അഡ്വ ബബില കെകെ പറഞ്ഞു. അറസ്റ്റ് വൈകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നും അഭിഭാഷക പറഞ്ഞു. 

അതിനിടെ, സംഭവത്തിൽ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡ‍ര്‍ പി ജി മനുവിനെ പുറത്താക്കി. ഇദ്ദേഹത്തില്‍ നിന്നും അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം രാജി സമർപ്പിച്ചു. യുവതി നൽകിയ പരാതിയിൽ ചോറ്റാനിക്കര പൊലീസ് ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്റ്റ് എന്നിവ പ്രകാരമണ് കേസെടുത്തത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നു. തുടർ നടപടികൾ  പൊലീസ് ആരംഭിച്ചു കഴിഞ്ഞു. പിജി മനുവിനെ കണ്ടെത്തി മൊഴിയെടുത്തതിന് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുളള  നടപടികളിലേക്ക് നീങ്ങുക. 

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സം​ഗം ചെയ്തു; സീനിയർ ​ഗവൺമെന്റ് പ്ലീഡറെ പുറത്താക്കി

2018 ൽ ഉണ്ടായ കേസിൽ നിയമസഹായത്തിനായാണ് യുവതി പി ജി മനുവിനെ സമീപിച്ചത്. പൊലീസ് നിർദ്ദേശപ്രകാരം ആയിരുന്നു അഭിഭാഷകനെ കണ്ടത്. കേസിൽ സഹായം നൽകാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകി. 2023 ഒക്ടോബർ 10 നാണ് പീഡനം. തുടർന്നു യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തെന്ന് പരാതിയിൽ പറയുന്നു.

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios