മൃതദേഹത്തിൻ്റെ മൂക്കും കവിളും എലി കടിച്ചു മുറിച്ച നിലയിലാണുള്ളത്. 

പാലക്കാട്: പട്ടാമ്പിയിൽ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് പരാതി. പട്ടാമ്പിയിലെ സേവന ആശുപത്രിക്കെതിരെയാണ് പരാതി. കഴിഞ്ഞ ദിവസം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടതാണ് പ്രശ്നങ്ങൾക്ക് കാരണം. ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയിൽ സുന്ദരി (65)യുടെ മൃതദേഹമാണ് എലി കരണ്ടത്. മൃതദേഹത്തിൻ്റെ മൂക്കും കവിളും എലി കടിച്ചു മുറിച്ച നിലയിലാണുള്ളത്. സംഭവത്തിൽ ആശുപത്രി അധികൃതർ കൃത്യമായ വിശദീകരണം നൽകിയില്ലെന്ന് സുന്ദരിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred