Asianet News MalayalamAsianet News Malayalam

പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട്; ജാഗ്രതാ മുന്നറിയിപ്പ്

ചാലക്കുടി പുഴയിൽ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.

red alert in peringalkuth dam
Author
Thrissur, First Published Jul 6, 2020, 11:40 PM IST

തൃശൂര്‍: പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 419 മീറ്ററായതിനെ തുടർന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ, ചാലക്കുടി പുഴയിൽ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും കളക്ടർ ജാഗ്രതാ മുന്നറിയിപ്പ് നൽകി.

424 മീറ്ററാണ് ഡാമിന്‍റെ പൂര്‍ണ സംഭരണ ശേഷി. വൃഷ്ടിപ്രദേശത്ത് മഴ കനത്തതിനെ തുടർന്നാണ് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നത്. ഇനിയും ജലനിരപ്പ് ഉയർന്ന്  419.4 മീറ്ററായാൽ ഡാമിലെ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകിവിടും എന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിടുണ്ട്.  

അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പുണ്ട്.

Follow Us:
Download App:
  • android
  • ios