നാലുവർഷം പഴക്കമുള്ള കേസുകളിൽ പൊലീസ് റിപ്പോർട്ട് വൈകുന്നതിനാൽ തീർപ്പുണ്ടാക്കാനുന്നില്ലെന്ന് ദേശീയ കമ്മീഷൻ അധ്യക്ഷ പറയുന്നു.

തിരുവനന്തപുരം: പൊലീസിനെതിരെ വിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാശർമ്മ (Rekha Sharma). കമ്മീഷന് മുന്നിൽ വരുന്ന പരാതികളിൽ പൊലീസിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സമയബന്ധിതമായ റിപ്പോർട്ട് നൽകുന്നില്ലെന്ന് കമ്മീഷൻ അധ്യക്ഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യത്തിൽ ഡിജിപിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും രേഖാശർമ്മ പറഞ്ഞു. നാലുവർഷം പഴക്കമുള്ള കേസുകളിൽ പൊലീസ് റിപ്പോർട്ട് വൈകുന്നതിനാൽ തീർപ്പുണ്ടാക്കാനുന്നില്ലെന്ന് ദേശീയ കമ്മീഷൻ അധ്യക്ഷ പറയുന്നു. 289 കേസുകളിൽ പൊലീസ് റിപ്പോർട്ട് കമ്മീഷൻ കാത്തിരിക്കുന്നു. ആവർത്തിച്ച് നോട്ടീസുകള്‍ നൽകിയിട്ടും പൊലീസ് റിപ്പോർട്ട് നൽകുന്നില്ല. റിപ്പോർട്ടുകള്‍ വൈകുന്നതിനാൽ കമ്മീഷൻ പരാതികളിൽ തീർപ്പുണ്ടാക്കാനും കഴിയുന്നില്ലെന്നാണ് രേഖാശർമ്മയുടെ വിമർശനം. 

പൊലീസ് റിപ്പോർട്ടുകള്‍ വൈകുന്നതിനാൽ കമ്മീഷനു മുന്നിലെ പരാതികളിൽ തീർപ്പുണ്ടാക്കാൻ പരാതിക്കാരെയും പൊലീസിനെ കമ്മീഷൻ നേരിട്ട് വിളിപ്പിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉള്‍പ്പെടെ ജില്ലാ പൊലീസ് മേധാവിമാർ ദേശീയ വനിതാ കമ്മീഷന് മുന്നിൽ നേരിട്ട് ഹാജരായി. പരാതികളിൽ കുറ്റപത്രം വൈകുന്നതിൽ കമ്മീഷൻ അന്വേഷണ ഉദ്യോഗസ്ഥരോട് അതൃത്പതിയും രേഖപ്പെടുത്തി. ഇതിനിടെ ഭതൃവീട്ടിലെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയ പ‍ർവീണിന്‍റെ അച്ഛൻ വനിത കമ്മീഷൻ അധ്യക്ഷക്ക് പരാതി നൽകി. പൊലീസ് നൽകിയ കുറ്റപത്രം പൂർണമല്ലെന്നും ഇപ്പോഴും പ്രതികളിൽ നിന്നും ഭീഷണി നേരിടുന്നുണ്ടെന്നുമാണ് മൊഫിയുടെ അച്ഛന്‍റെ പരാതി.

  • 'ബിജെപിക്കെതിരെ വിശാല മതേതര സഖ്യം വേണം'; കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും നിലപാട് ഉറപ്പിക്കണമെന്ന് യെച്ചൂരി

കണ്ണൂര്‍: ബിജെപിക്കെതിരെ വിശാല മതേതര സഖ്യം വേണമെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram Yechury). പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി. മതധ്രുവീകരണം രാഷ്ട്രീയ മുന്നേറ്റത്തിനായി ഉപയോഗിക്കുന്ന ബിജെപിയെ ചെറുക്കാൻ വിശാല മതേതര സഖ്യം വേണം. ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ മതേതര സമീപനം വേണം. കോണ്‍ഗ്രസും ചില പ്രാദേശിക പാര്‍ട്ടികളും ഇതിനായി നിലപാട് ഉറപ്പിക്കണം. വർഗീയതയോടുള്ള വിട്ടുവീഴ്ചാ മനോഭാവം സ്വന്തം ചേരിയിൽ നിന്ന് മറുചേരിയിലേക്ക് ആളൊഴുക്കിന് വഴിയൊരുക്കുമെന്നും യെച്ചൂരി പറഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്വം ചൈനയെ ഒറ്റപ്പെടുത്തുകയാണ്. ചൈനയെ ഒതുക്കുന്നതില്‍ നിന്ന് ഒറ്റപ്പെടുത്തലിലേക്ക് മാറി. യുക്രൈന്‍ യുദ്ധം യഥാര്‍ത്ഥത്തില്‍ റഷ്യയും അമേരിക്കയും തമ്മിലാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ജൂനിയര്‍ പങ്കാളിയാണ് ഇന്ത്യയെന്നും യെച്ചൂരി പറഞ്ഞു.