തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ വീണ്ടും ഇളവ് പ്രഖ്യാപിച്ചു. തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, ട്യൂഷൻ  സെന്ററുകൾ, നൃത്ത വിദ്യാലയങ്ങൾ, കമ്പ്യൂട്ടർ സെന്ററുകൾ എന്നിവയ്ക്ക് ഇനി നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം.

പഠനം നടക്കുന്ന ഹാളുകളിൽ ഒരേസമയം വിദ്യാര്‍ഥികളുടെ എണ്ണം ഹാളിന്റെ ശേഷിയുടെ 50 ശതമാനമോ പരമാവധി 100 വ്യക്തികളോ ആയി പരിമിതപ്പെടുത്തണമെന്ന ഉപാധിയോടെയാണ് തുറക്കാന്‍ അനുമതി നല്‍കിയത്. എന്നാൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ല.