Asianet News MalayalamAsianet News Malayalam

പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ പു​ന​ലൂ​ർ രാ​ജ​ൻ അ​ന്ത​രി​ച്ചു

ഹൃദയ സംബന്ധമായ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. 
 

renowned-photographer-punalur-rajan-passes-away
Author
Kozhikode, First Published Aug 15, 2020, 8:41 AM IST

കോ​ഴി​ക്കോ​ട്:  പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ പു​ന​ലൂ​ർ രാ​ജ​ൻ അ​ന്ത​രി​ച്ചു. ഹൃദയ സംബന്ധമായ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. 81 വയസായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് മരണം സംഭവിച്ചത്.

കേ​ര​ള​ത്തി​ലെ ആ​ദ്യ​കാ​ല ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രി​ൽ പ്ര​മു​ഖ​നാ​യി​രു​ന്നു പു​ന​ലൂ​ർ രാ​ജ​ൻ. കേരളത്തിലെ സാമൂഹ്യ സാഹിത്യ സംസ്കാരിക രംഗത്തെ പ്രമുഖരുടെ അപൂര്‍വ്വ ചിത്രങ്ങള്‍ ഇദ്ദേഹമാണ് പകര്‍ത്തിയത്.

എസ്.എ. ഡാങ്കേ, സി. അച്യുതമേനോൻ, എം.എൻ. ഗോവിന്ദൻനായർ, പി.കെ. വാസുദേവൻ നായർ, എം.ടി. വാസുദേവൻ നായർ, എസ്.കെ. പൊറ്റെക്കാട്ട്, ഇടശ്ശേരി, അക്കിത്തം, ഉറൂബ്, പൊൻകുന്നം വർക്കി, എൻ.വി. കൃഷ്ണവാരിയർ, കേശവദേവ്, സുകുമാർ അഴീക്കോട്, യേശുദാസ്, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെയൊക്കെ അത്യപൂർവചിത്രങ്ങൾ പകര്‍ത്തിയത് രാജനാണ്.ബഷീര്‍: ഛായയും ഓര്‍മ്മയും, എം.ടി.യുടെ കാലം എന്നീ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

പുനലൂര്‍ രാജന്‍റെ ഫോട്ടോഗ്രാഫുകളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച 'ഫോട്ടോയ്ക്ക് പിന്നിലെ കഥ എഴുതുന്നത്' എന്ന മാങ്ങാട് രത്നാകരന്‍ എഴുതിയ ലേഖനങ്ങള്‍ വായിക്കാം.

Follow Us:
Download App:
  • android
  • ios