കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ അഗ്നിശമന സംവിധാനങ്ങളെക്കുറിച്ച്  നാവിക സേനയുടെ ഓഡിറ്റിംഗ് തുടങ്ങി. സര്‍ക്കാരി‍ന്‍റെ ആവശ്യപ്രകാരം നടത്തുന്ന ഫയര്‍ ഓഡിറ്റിംഗിന്‍റെ  റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറും. തുടര്‍ന്ന് ഈ റിപ്പോര്‍ട്ടിന്‍മേല്‍ അനന്തര നടപടികള്‍ സ്വീകരിക്കും.

അടുത്തിടെ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ തീപിടത്തം ഉണ്ടായിരുന്നു. കൊവിഡ് രോഗികളെ ഉള്‍പ്പെടെ പാര്‍പ്പിച്ച ആശുപത്രികളില്‍ ഉണ്ടായ തീപിടിത്തം കൈകാര്യം ചെയ്യുന്നതിൽ വലിയ തോതിലുള്ള പാളിച്ചകള്‍ സംഭവിച്ചു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സര്ക്കാര്‍ ആശുപത്രികളിലെ ഫയർ ഓഡിറ്റിംഗ് നടത്താന്‍ സര്‍ക്കാര്‍ നാവിക സേനയുടെ സഹായം തേടിയത്. 

താലൂക്ക്, ജില്ലാ ആശുപ്രതികളിലാണ് ആദ്യ ഘട്ടത്തിൽ പരിശോധന തുടങ്ങിയത്. തീയണക്കാനുള്ള സംവിധാനങ്ങള്‍, സാങ്കേതി വിദഗ്ദരുടെ സേവനം, അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിലുള്ള മുന്‍കരുതലുകള്‍ തുടങ്ങിയ നാവിക സേനയിലെ വിദഗ്ദര്‍ വിലയിരുത്തും.

പരിശോധന റിപ്പോർട്ട് ഉടന്‍ ചീഫ് സെക്രട്ടറിക്ക് കൈമാറും. കൂടുതല്‍ സജ്ജീകരണങ്ങളും സാങ്കേതിക വിദ്ഗദരേയും ആവശ്യമായ ആശുപത്രികളില്‍ ഇതിനുള്ളസൗകര്യങ്ങല്‍ ഏർപ്പെടുത്തും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona