Asianet News MalayalamAsianet News Malayalam

സാമൂഹിക അകലം പാലിച്ച് ഹോട്ടലുകൾ തുറക്കാൻ അനുവദിക്കണമെന്ന് ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ

സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിൽ ആളുകളെ പ്രവേശിപ്പിക്കാൻ അനുവദിക്കണം എന്നാണ് ഹോട്ടലുടമകളുടെ ആവശ്യം. 

Restaurant association want to accommodate customers
Author
Thiruvananthapuram, First Published May 18, 2020, 3:07 PM IST


തിരുവനന്തപുരം: ലോക്ക് ഡൗൺ നാലാം ഘട്ടത്തിലേക്ക് കടക്കവേ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് ഹോട്ടലുടമകൾ. നിലവിൽ പാഴ്സൽ നൽകാൻ മാത്രമായി തുറക്കുന്ന ഹോട്ടലുകൾ ഇരുന്ന് കഴിക്കാനും അനുമതി നൽകണം എന്ന് ആവശ്യപ്പെട്ട് ഹോട്ടൽ ആൻഡ് റസ്റ്റോറൻഡ് അസോസിയേഷൻ സ‍ർക്കാരിനെ സമീപിച്ചു. 

സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിൽ ആളുകളെ പ്രവേശിപ്പിക്കാൻ അനുവദിക്കണം എന്നാണ് ഹോട്ടലുടമകളുടെ ആവശ്യം. പാഴ്സൽ സ‍ർവ്വീസ് നടത്താനും ഓൺലൈനായി ഓർഡർ സ്വീകരിച്ച് ഭക്ഷണം വിതരണം ചെയ്യാനുമാണ് നിലവിൽ ഹോട്ടലുകൾക്ക് സ‍ർക്കാ‍ർ അനുമതി നൽകിയിരിക്കുന്നത്. 

എന്നാൽ ഓൺലൈൻ ഭക്ഷണവ്യാപാരം സാ​ധാരണ ഹോട്ടലുകൾക്ക് യോജിതല്ലെന്ന് ഹോട്ടലുടമകൾ ചൂണ്ടിക്കാട്ടുന്നു. വളരെ ചുരുക്കം ഹോട്ടലുകൾ മാത്രമാണ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രവ‍ർത്തിക്കുന്നുള്ളൂ. ചെറുകിട ഹോട്ടലുകളെല്ലാം ഒന്നരമാസത്തോളമായി അടച്ചു പൂട്ടി കിടക്കുകയാണ്. 

Follow Us:
Download App:
  • android
  • ios