കൊച്ചി: കൊച്ചിയിലെ പൊലീസുകാരുടെ ജോലി സമയം പുനഃക്രമീകരിക്കാൻ ഡിജിപിയുടെ നിർദ്ദേശം. പൊലീസ് അസോസിയേഷൻ ഭാരവാഹികളുടെ പരാതിയെ തുടർന്നാണ് നടപടി.

ഓണക്കാലത്ത് വിശ്രമമില്ലാതെ പൊലീസുകാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുകയാണെന്നാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ഡിജിപിയെ കണ്ട് പരാതി നൽകിയത്. ഇതേ തുടർന്നാണ് കമ്മീഷണർ വിജയ സാക്കറയ്ക്ക് ഡിജിപി നിർദ്ദേശം നൽകിയത്.