തിരുവനന്തപുരം: വിരമിച്ചാലും കേരളത്തിൽ തുടരുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ്. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കും. ചില പദ്ധതികള്‍ മനസിലുണ്ട്.  വെളിപ്പെടുത്താന്‍ സമയമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഭാത സൈക്കിളിംഗ് സവാരിക്കിടെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളം പരിപാടിയില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സൈക്കിളിംഗ് ശീലം നേരത്തെയുണ്ട്. ദിവസം 22 കിലോ മീറ്ററുകളോളം സൈക്കിൾ യാത്ര ചെയ്യും. ലോക്ഡൗൺ കാലത്ത് തിയ്യേറ്ററുകളില്ലാത്തതിനാല്‍ സിനിമ കാണാൻ സാധിക്കാത്തതിൽ വലിയ വിഷമമുണ്ട്. തമിഴ്, തെലുങ്കു, മലയാളം ഇംഗ്ലീഷ് എല്ലാ ഭാഷയിലേയും സിനിമകള്‍ കാണാറുണ്ടായിരുന്നുവെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.