ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കും മൂന്നുമണിക്കുമിടെയാണ് കവര്‍ച്ച നടന്നതെന്നാണ് പൊലീസ് നിഗമനം. അലമാര തുറന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്.

എറണാകുളം: മലയാറ്റൂരിൽ (Malayattoor) വീട് കുത്തിതുറന്ന് 25 പവൻ സ്വർണ്ണവും 41,000 രൂപയും കവർന്നു (Robbery). ഔസേപ്പ് മാത്യുവിൻ്റെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. വീടിൻ്റെ പുറകുവശത്തെ വാതിലിൻ്റെ ഓടമ്പൽ മാറ്റിയാണ് മോഷ്ടാവ് അകത്ത് കയറിയത്. കിടപ്പ് മുറിയിൽ ഉണ്ടായിരുന്ന താക്കോൽ ഇട്ട് അലമാര തുറന്നാണ് സ്വർണ്ണവും പണവും മോഷ്ടിച്ചിരിക്കുന്നത്. 

YouTube video player

വെളുപ്പിന് രണ്ടിനും മൂന്നിനും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. കവർച്ച നടക്കുമ്പോൾ വീട്ടുകാർ ഉറങ്ങി കിടക്കുകയായിരുന്നു. വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന ബിസിനസാണ് ഔസേപ്പ് മാത്യുവിന്. സമീപത്തെ വേറെ രണ്ട് വീട്ടിലും മോഷ്ടാവ് കയറിയിട്ടുണ്ട്. ഒരു വീട്ടിൽ നിന്ന് 500 രൂപ മോഷണം പോയി. മറ്റൊരു വീടിൻ്റെ വാതിൽ പൊളിക്കാൻ ശ്രമിച്ചു. കാലടി പൊലീസ് അന്വേഷണം ആരംഭിച്ചു.