പത്തനംതിട്ട: പത്തനംതിട്ടയിൽ കൊവിഡ് സ്ഥിരീകരിച്ച എംഎസ്എഫ് നേതാവിന്റെ സമ്പർക്ക പട്ടികയിൽ ആശങ്ക. ഇയാൾ നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തു. മാധ്യമ സ്ഥാപനങ്ങളും സന്ദർശിച്ചു. ആരോഗ്യ വകുപ്പ് ഇയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ജൂൺ 19 തിയതി മുതൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജൂൺ മൂന്ന് വരെയുള്ള സമ്പർക്ക പട്ടികയാണ് പുറത്തുവിട്ടത്.

പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ 22 കാരനാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇയാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇയാള്‍ എസ്എസ്‍എല്‍സി പരീക്ഷയില്‍ വിജയിച്ച കുട്ടികളെ വീട്ടിലെത്തി ആദരിക്കുകയും ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുപരിപാടികളിലും ഇയാൾ പങ്കെടുത്തിരുന്നു. രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയപ്പോള്‍ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ക്ലിനിക്കിലാണ് ഇയാൾ പ്രഥമിക ചികിത്സ തേടുകയത്. രോഗലക്ഷണങ്ങള്‍ മാറാത്തതിനെ തുടര്‍ന്ന് പിന്നീട്, ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുന്നതിനിടെയാണ് സ്രവ പരിശോധന പോസിറ്റീവായത്.

സ്റ്റോറ്റ് ട്രോഡ് യൂണിയന് മീറ്റിം​ഗ്, പത്തനംതിട്ടയിലെ പ്രവാസി പൊതുയോ​ഗം, കളക്ട്രേറ്റ് ​ഗേറ്റിലെ സ്വതന്ത്ര തൊഴിലാളി പ്രതിഷേധ യോ​ഗം, കണ്ണങ്കര ജം​ഗ്ഷനിൽ നടന്ന മുസ്ലിം ലീ​ഗ് പ്രതിഷേധ പ്രകടനം, എംഎസ്എഫ് യോ​ഗം ഏകദിന ഉപവാസം എന്നീ പരിപാടികളിൽ ഇയാൾ പങ്കെടുത്തു എന്നാണ് പട്ടികയിൽ പറയുന്നത്. കുലശേഖരപതിയിലെ 13, 21, 22, 23 വാർഡുകളിലെ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന പരിപാടിയിലും ഇയാൾ പങ്കെടുത്തിരുന്നു. പത്തനംതിട്ടയിലെ എ എൻ കെ ബേക്കറി, കുലശേഖരപതിയിലെ മദീന പള്ളി, പത്തനംതിട്ടയിലെ മലയാള മനോരമ- മാതൃഭൂമി-മാധ്യമം എന്നീ മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകൾ, വെട്ടിപ്പുറത്തെ ടു വീലർ വര്ക്ക് ഷോപ്പ്, കെഎസ്ആർടിസി ബസ്റ്റ് സ്റ്റാൻഡിന് എതിര് വശത്തെ ചന്ദനാ സ്റ്റോഡിയോയിലും ഇയാൾ പോയിരുന്നു.

അതേസമയം, പത്തനംതിട്ടയിൽ ഇന്ന് 26 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 17 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ട് പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ആരോഗ്യ വകുപ്പ് പുറത്തുവിട്ട റൂട്ട് മാപ്പ് താഴെ:

​​​​​​​