മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രാഷ്ട്രീയക്കാർക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പണം നല്‍കിയെന്നാണ് ആർ എസ് ശശികുമാറിന്റെ പരാതി. 

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത്
ആർ എസ് ശശികുമാർ ഹൈക്കോടതിയെ സമീപിച്ചു. ലോകായുക്ത ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ആരോപണം. പരാതി നിലനിൽക്കില്ലെന്ന് പറയാൻ ലോകായുക്തക്ക് അനുവാദമില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രാഷ്ട്രീയക്കാർക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പണം നല്‍കിയെന്നാണ് ആർ എസ് ശശികുമാറിന്റെ പരാതി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പണം അനുവദിച്ചതിലെ നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞെങ്കിലും, സെക്ഷൻ 14 പ്രകാരം ഡിക്ലറേഷൻ നൽകാനുള്ള തെളിവുകൾ ഇല്ലെന്നായിരുന്നു ഉത്തരവ്. പരാതി ലോകായുക്തയുടെ അധികാരപരിധിയിലേ വരില്ലെന്ന് പറഞ്ഞാണ് ഉപലോകായുക്തമാരായ ബാബു മാത്യു പി ജോസഫും,ഹാറൂണ്‍ അല്‍ റഷീദും ഹർജി തള്ളിയത്. ഈ ഉത്തരവുകൾ റദ്ദാക്കണമെന്ന് അപ്പീലിൽ പറയുന്നു.