തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഇളവ് വന്ന സാ​ഹചര്യത്തിൽ സംസ്ഥാനത്തെ സ‍‍ർക്കാർ ഓഫീസുകളും നിയന്ത്രിതമായ തോതിൽ സേവനം പുനരാരംഭിച്ചു. ഏപ്രിൽ 20 മുതൽ മോട്ടോർ വാഹന വകുപ്പിൻ്റെ ഓഫീസുകൾ തുറന്നു പ്രവ‍ർത്തിക്കുമെന്ന് ജോയിൻ്റ് ട്രാൻസ്പോ‍ർട്ട് കമ്മീഷണ‍ർ അറിയിച്ചു. 

ഏപ്രിൽ 20 മുതൽ ആലപ്പുഴ,തിരുവനന്തപുരം, പാലക്കാട്. വയനാട് ,തൃശൂർ, കോട്ടയം ,ഇടുക്കി എന്നീ ജില്ലകളിലെ ഓഫീസുകൾ തുറന്ന് പ്രവ‍ർത്തിക്കും. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിലെ ആ‍ർടിഒ ഓഫീസുകൾ ഏപ്രിൽ 24 മുതലാവും തുറക്കുക. അതേസമയം റെഡ് സോണായി പ്രഖ്യാപിച്ച കാസ‍ർകോട്, കോഴിക്കോട്, കണ്ണൂ‍ർ, മലപ്പുറം ജില്ലകളിലെ ഓഫീസ് തുറക്കുന്നത് തത്കാലം മാറ്റിവച്ചു.