മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ വികാരാധീനനായി എസ്ഐടി ചോദ്യം ചെയ്ത ഡി മണി. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയല്ലെന്നും എസ്ഐടിയുടെ ചോദ്യങ്ങൾക്ക് എല്ലാം മറുപടി പറഞ്ഞെന്നും മണി പറഞ്ഞു
ചെന്നൈ: മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ വികാരാധീനനായി എസ്ഐടി ചോദ്യം ചെയ്ത ഡി മണി. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയല്ലെന്നും എസ്ഐടിയുടെ ചോദ്യങ്ങൾക്ക് എല്ലാം മറുപടി പറഞ്ഞെന്നും മണി പറഞ്ഞു. കേരളത്തില്‍ ഒരു ബിസിനസും തനിക്കില്ല, നിരപരാധിയാണ്. ചെറിയ ബിസിനസ് മാത്രമാണ് തനിക്കുള്ളത്. തന്നെ വേട്ടയാടരുത്. എന്തിനാണ് അന്വേഷണം എന്ന് തന്നെ അറിയില്ല. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു സാധാരണക്കാരനാണ്. തനിക്ക് ഒരു തരത്തിലുള്ള സ്വർണ വ്യവസായവും ഇല്ല. ഒരു ചെറിയ ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു ചെറിയ ആളാണ് താൻ എന്നാണ് മണി മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍ ഡി മണി പറയുന്നതെല്ലാം എസ്ഐടി മുഖവിലയ്ക്ക് എടുത്തിട്ടില്ല. മണിക്ക് പിന്നാലെ ഒരു ശൃംഖല ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ സംശയം. പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിക്കുകയാണ് മണി. 30 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം എന്നാണ് അന്വേഷണ സംഘം മണിയെ അറിയിച്ചത്. എന്നാല്‍ മണിയുടെ വാദങ്ങളില്‍ ദുരൂഹതയുണ്ട്. മണിയുടെ സാമ്പത്തിക ശ്രോതസുകളില്‍ വലിയ വളർച്ചയാണ് ചെറിയ കാലയളവിനുള്ളില്‍ ഉണ്ടായിട്ടുള്ളത്.


