സന്നിധാനം: നാൽപത്തിയൊന്ന് ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിന് പരിസമാപ്‌തി. ശബരിമല നടയടച്ചു. ഹരിവരാസനം ചൊല്ലി അയ്യപ്പനെ യോഗ നിദ്രയിലാക്കി യോഗ ദണ്ഡും ജപമാലയും അണിയിച്ചാണ് മേൽശാന്തി നടയടച്ചത്.  ഇനി മകരവിളക്ക്  മഹോത്സവത്തിനായി തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുക.  

ജനുവരി 15നാണു മകരവിളക്ക്.  സമാധാനപരമായ ഒരു മണ്ഡലകാലത്തിനാണ് സമാപനമാകുന്നത്.  വരുമാനത്തിലും തീർത്ഥാടകരുടെ എണ്ണത്തിലും ഇത്തവണ സർവ്വകാല റെക്കോർഡ് ഉണ്ടാകുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.