സന്നിധാനം: സൂര്യഗ്രഹണം കണക്കിലെടുത്ത് ഡിസംബർ 26ന് ശബരിമല ക്ഷേത്ര നട നാല് മണിക്കൂർ അടച്ചിടും. മണ്ഡലപൂജയുടെ തലേ ദിവസമാണ് നട അടച്ചിടുക. സൂര്യഗ്രഹണം മുൻനിർത്തി രവിലെ 7:30 മുതൽ 11:30 വരെ ആണ് ക്ഷേത്രനട അടച്ചിടുക. ആ ദിവസമുള്ള മറ്റ് പൂജകൾ നടതുറന്നതിന് ശേഷം നടക്കും. നട അടച്ചിടണമെന്ന് തന്ത്രി ദേവസ്വത്തോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ അനുമതി നൽകുകയായിരുന്നു. 

മണ്ഡല മാസ പൂജകൾക്കായി നട തുറന്ന് ആദ്യ ആഴ്ച പിന്നിടുമ്പോൾ സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വരെ നാല് ലക്ഷത്തിലധികം തീർത്ഥാടകർ ദർശനം നടത്തി. നിലവിൽ നിയന്ത്രണങ്ങളിലാത്തതിനാൽ തീർത്ഥാടകർക്ക് കൂടുതൽ സമയം കാത്തു നിൽക്കേണ്ട സാഹചര്യമില്ല. 

അപ്പം അരവണ നിർമാണത്തിനായുള്ള നെയ് കരുതൽ ശേഖരത്തിൽകുറവുണ്ട്. പ്രതി ദിനം 4000 ലിറ്റർ നെയ്യ് ആണ് പ്രസാദ നിർമാണത്തിന് ആവശ്യമായി വരുന്നത്. എന്നാൽ തീർത്ഥാടകർ എത്തിക്കുന്നത് അരവണ, അപ്പം നിർമ്മാണത്തിന് തികയാത്ത അവസ്ഥാണുള്ളത്.