''ഞങ്ങൾ പരസ്പരം ആലോചിച്ച ശേഷം വീട്ടുകാരെ അറിയിക്കുകയായിരുന്നു. രണ്ട് കുടുംബവും തമ്മിൽ വിവാഹത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. രണ്ട് പേരും ജന പ്രതിനിധികളായതിനാൽ പാർട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹം''.

തിരുവനന്തപുരം: യുവ എംഎൽഎ സച്ചിൻ ദേവും (Sachin Dev ) തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ( Arya Rajendran) വിവാഹിതരാകുകയാണ് (Sachin Dev and Arya Rajendran wedding ). വിവാഹവാർത്തകളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് മേയർ ആര്യാ രാജേന്ദ്രൻ. സച്ചിൻ ദേവുമായി എസ്എഫ്ഐ മുതലുള്ള പരിചയമാണ് വിവാഹത്തിലേക്ക് എത്തുന്നതെന്ന് ആര്യ പറഞ്ഞു.

''ഞങ്ങളിരുവരും ഒരേ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ്.രണ്ട് പേർക്കും കുടുംബവും പാർട്ടിയുമാണ് ഏറെ പ്രാധാന്യമുള്ള വിഷയം. ആ സൌഹൃദ ബന്ധമാണ് വിവാഹത്തിലേക്കെത്തിയതെന്നും ആര്യ പറയുന്നു. 'വിവാഹം സമയമെടുത്തു ആലോചിച്ച് നടത്തേണ്ട കാര്യമാണ്. ഞങ്ങൾ പരസ്പരം ആലോചിച്ച ശേഷം വീട്ടുകാരെ അറിയിക്കുകയായിരുന്നു. രണ്ട് കുടുംബവും തമ്മിൽ വിവാഹത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. രണ്ട് പേരും ജന പ്രതിനിധികളായതിനാൽ പാർട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹം. ഇരുവരും ജനപ്രതിനിധികളാണ്. എന്റെ പഠനവും പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ ഉടനെ വിവാഹമുണ്ടാകില്ലെന്നും ആര്യ പറയുന്നു. 

വിഡിയോ


നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഒരുമിച്ച് ജീവിക്കാനുള്ള ഇരുവരുടേയും തീരുമാനത്തെ കുടുംബാംഗങ്ങൾ കൂടി പിന്തുണക്കുകയായിരുന്നു. കോഴിക്കോട് നിന്നും സച്ചിന്റെ കുടുംബം തിരുവനന്തപുരത്തെത്തി ആര്യയുടെ വീട്ടുകാരുമായി കല്യാണക്കാര്യം ഔദ്യോഗികമായി സംസാരിച്ചു ധാരണയിലെത്തിയിട്ടുണ്ട്. ഇനി പാർട്ടി അനുമതിയോടെ തിയ്യതി ഉറപ്പിക്കൽ മാത്രമാണ് ബാക്കി. 

Mayor Arya Rajendran : മേയർ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും വിവാഹിതരാകുന്നു

ബാലുശ്ശേരിയിൽ കന്നി അങ്കത്തിനിറങ്ങിയ സച്ചിൻ ദേവിന്റെ പ്രചാരണത്തിനായി ആര്യയെത്തിയത് തെരഞ്ഞെടുപ്പ് കാലത്തെ വാർത്തയായിരുന്നു. കോഴിക്കോട് സ്വദേശിയായ സച്ചിൻ നിലവിൽ എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻറ് സെക്രട്ടറിയാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടരിയായിരിക്കെയാണ് ബാലുശ്ശേരിയിൽ നിന്നും 28 മത്തെ വയസിൽ നിയമസഭയിലേക്കെത്തുന്നത്. സച്ചിനിപ്പോൾ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. ഓൾ സെയിൻറ്സ് കോളേജിൽ പഠിച്ചുകൊണ്ടിരിക്കെ 21 ആം വയസ്സിലാണ് ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം മേയറാകുന്നത്. നിലവിൽ എസ്എഫ്ഐ സംസ്ഥാന സമിതി അംഗമാണ് ആര്യ.

മേയർ വെഡ്സ് എംഎൽഎ; ആര്യ രാജേന്ദ്രനും സച്ചിൻദേവും വിവാഹിതരാകുന്നു.

Scroll to load tweet…