ഹൈസ്കൂൾ വിഭാഗം ട്യൂഷൻ അദ്ധ്യാപകരുടെ ഹോണറേറിയം നാലായിരം രൂപയിൽ നിന്നും ആറായിരം രൂപയായി വ‍ര്‍ധിപ്പിച്ചു.

തിരുവനന്തപുരം : പട്ടികജാതി-പട്ടിക വർഗ്ഗ വികസന വകുപ്പിനു കീഴിൽ വരുന്ന പ്രീ മെട്രിക്ക് ഹോസ്റ്റലുകളിലെ ട്യൂഷൻ ടീച്ചർമാരുടെ വേതനം 50 ശതമാനം വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി. ഹൈസ്കൂൾ വിഭാഗം ട്യൂഷൻ അദ്ധ്യാപകരുടെ ഹോണറേറിയം നാലായിരം രൂപയിൽ നിന്നും ആറായിരം രൂപയായും യു.പി വിഭാഗം ട്യൂഷൻ ടീച്ചർമാരുടെ ഹോണറേറിയം മൂവായിരം രൂപയിൽ നിന്നും 4500 രൂപയായും ഉയർത്തിയതായും പട്ടികജാതി - പട്ടികവ‍ര്‍ഗ്ഗ വികസനവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ്റെ ഓഫീസ് അറിയിച്ചു.