രക്ഷപ്പെട്ടവരുടെ കാറും മൊബൈല്‍ ഫോണുകളും കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരി സ്വദേശിയുടേതാണ് കാർ. 

കോഴിക്കോട്: കൊയിലാണ്ടിയിൽ ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ കണ്ട സംഘം ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി കീഴരിയൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള ചന്ദന മരം നാലുപേര്‍ ചേർന്ന് മുറിച്ചു കടത്താനായിരുന്നു ശ്രമം. ഇതിനിടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. രക്ഷപ്പെട്ടവരുടെ കാറും മൊബൈല്‍ ഫോണുകളും കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരി സ്വദേശിയുടേതാണ് കാർ. 21 ചന്ദനമര കഷ്ണങ്ങളും ആയുധങ്ങളും കണ്ടെടുത്തു. കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona