തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനം ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്

തിരുവനന്തപുരം: എസ് എഫ് ഐക്ക് പുതിയ നേതൃത്വം. കണ്ണൂരിൽ നിന്നുള്ള പി എസ് സഞ്ചീവിനെ സംസ്ഥാന സെക്രട്ടറിയായും ആലപ്പുഴയിൽ നിന്നുള്ള എം ശിവ പ്രസാദിനെ പ്രസിഡന്റായും തെരഞ്ഞെടുത്തു. പി എം ആർഷോക്കും അനുശ്രീക്കും പകരമാണ് പുതിയ ഭാരവാഹികൾ. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു പി എസ് സഞ്ജീവ്. എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനം ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പി ബിബിന്‍ രാജ്, താജുദ്ദീന്‍ പി, അഡ്വ. പി അക്ഷര, സാന്ദ്ര രവീന്ദ്രന്‍, കെ എസ് അമല്‍ എന്നവരെ വൈസ് പ്രസിഡന്റുമാരായും എന്‍ ആദില്‍, ടോണി കുരിയാക്കോസ്, കെ യു സരിത, സയ്യിദ് മുഹമ്മദ് സാദിഖ്, എസ് കെ ആദര്‍ശ് എന്നിവരെ ജോയിന്‍റ് സെക്രട്ടറിമാരായും സമ്മേളനം തിരഞ്ഞെടുത്തു.

വിശദ വിവരങ്ങൾ

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീ പരിഗണിക്കപ്പെട്ടിരുന്നു. എസ് എഫ് ഐയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ സെക്രട്ടറി വന്നേക്കും എന്ന നിലയിൽ ചർച്ചയുയർന്നിരുന്നു. പക്ഷെ സി പി എം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിനാൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചില്ല. ചരിത്രത്തിലില്ലാത്ത വിധം പ്രതിസന്ധി കാലത്തിലൂടെയാണ് എസ് എഫ് ഐ കടന്ന് പോകുമ്പോഴാണ് പുതിയ നേതൃത്വം വരുന്നത്. വിവിധ റാംഗിഗ് കേസുകളിൽ പ്രതിസ്ഥാനത്താകുന്നതും, സ്വകാര്യ സർവ്വകലാശാലകൾക്ക് ഇടത് സർക്കാർ അനുമതി നൽകാനെടുത്ത തീരുമാനവും സംഘടനയെ സമ്മർദ്ദത്തിലാക്കുന്നു. സ്വകാര്യ സർവ്വകലാശാലകളിൽ സർക്കാർ നിയന്ത്രണവും സാമൂഹ്യനീതിയും മെറിറ്റും ഉറപ്പാക്കണമെന്ന പ്രമേയം പാസ്സാക്കിയ എസ് എഫ് ഐ പഴയ പ്രതിഷേധങ്ങളെല്ലാം വിട്ടു എന്ന് വ്യക്തമാക്കുന്നത് കൂടിയായി ഇത്തവണത്തെ സംസ്ഥാന സമ്മേളനം.

എസ്എഫ്ഐ അടിയന്തരമായി പിരിച്ചുവിടണം, സഹപാഠികളെ കൊല്ലാക്കൊല ചെയ്യുന്നത് മൃഗയാവിനോദമായെന്ന് കെസുധാകരന്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം