കേരള ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ. അഭിഭാഷകരായ സി പി മുഹമ്മദ് നിയാസ്, കെ കെ പോൾ, സി എസ് ഡയസ് എന്നിവരെ ജഡ്ജിമാരാക്കാനാണ് ശുപാർശ.

ദില്ലി: കേരള ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരാക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. അഭിഭാഷകനായ സി പി മുഹമ്മദ് നിയാസ്, കെ കെ പോൾ, സി എസ് ഡയസ് എന്നിവരെയാണ് ഹൈക്കോടതി ജഡ്ജിമാരാക്കാൻ സുപ്രീംകോടതി ശുപാര്‍ശ ചെയ്തത്. 

Add Asianetnews as a Preferred SourcegooglePreferred

കൊളീജിയം ശുപാര്‍ശ കേന്ദ്ര നിയമമന്ത്രാലയത്തിന്‍റെ പരിഗണനക്ക് അയച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ് എ ബോബ്ദെ, ജസ്റ്റിസ് എന്‍ വി രമണ എന്നിവരുള്‍പ്പെട്ട കോളീജിയത്തിന്‍റേതാണ് ശുപാര്‍ശ. കേരള ഹൈക്കോടതിയിലേക്ക് മൂന്ന് ജഡ്ജിമാരെയടക്കം 16 അഭിഭാഷകരെയാണ് വിവിധ ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരായി കൊളീജിയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കര്‍ണാടക ഹൈക്കോടതിയിലേക്ക് എട്ടും ബോംബെ ഹൈക്കോടതിയിലേക്ക് അഞ്ചും അഭിഭാഷകരുടെ പേരാണ് കൊളീജിയം അംഗീകരിച്ചത്. കര്‍ണാടക ഹൈക്കോടതിയുടെ ഒരു അഭിഭാഷകന്റെ പേരും ബോംബെ ഹൈക്കോടതിയുടെ നാല് പേരുടെ അപേക്ഷകളും കൊളീജിയം തിരിച്ചയച്ചു.