കൊച്ചി: കേരള ഹൈക്കോടതിയിലേക്ക് നാല് പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ജില്ലാ ജഡ്ജിമാരായ കൗസര്‍ എടപ്പകത്ത്,  കരുണാകരന്‍ ബാബു, മുതിര്‍ന്ന അഭിഭാഷകരായ മുരളി പുരുഷോത്തമന്‍, സിയാദ് റഹ്മാന്‍ എന്നിവരുടെ പേരുകളാണ് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്.