സ്കൂള്‍ തുറക്കുന്നത് ജൂണ്‍ മൂന്നില്‍ നിന്നും ആറിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നല്‍കി. മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നത് ജൂണ്‍ മൂന്നില്‍ നിന്നും ആറിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നല്‍കി. മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ ജൂണ്‍ നാലിനോ, അഞ്ചിനോ ചെറിയ പെരുന്നാള്‍ ആവാന്‍ സാധ്യതയുള്ളതിനാല്‍ സ്‌കൂള്‍ ജൂണ്‍ ആറിന് തുറക്കുന്നതായിരിക്കും ഉചിതമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെടുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് നേതാക്കളായ ഡോ. എംകെ മുനീര്‍, പിജെ ജോസഫ്, അനൂപ് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയിരിക്കുന്നത്.
