കാസർഗോഡ്: ചന്ദ്രഗിരിപ്പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ ആൾക്കായുള്ള തിരച്ചിൽ തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഒരാൾ പുഴയിലേക്ക് ചാടിയത്. ആരാണ് ചാടിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവം കണ്ട യാത്രക്കാര്‍ വിവരം പോലീസിലും ഫയര്‍ഫോഴ്‌സിലും അറിയിക്കുകയായിരുന്നു. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ ആളെ കണ്ടെത്താനായിട്ടില്ല. പുഴയില്‍ നല്ല വെള്ളവും വലിയ കുത്തൊഴുക്കാണുള്ളത്. അതുകൊണ്ടു തന്നെ തിരച്ചില്‍ ദുഷ്‌കരമാണ്. ആളുകള്‍ നോക്കിനില്‍ക്കെയാണ് പാലത്തില്‍ നിന്നും അജ്ഞാതൻ പുഴയിലേക്ക് എടുത്തുചാടിയത്.