Asianet News MalayalamAsianet News Malayalam

ധീരജ് കൊലപാതകം; പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കൂട്ടി; കോൺ​ഗ്രസ് ഓഫിസുകൾക്ക് നേരെ അക്രമം തുടരുന്നു

സുരക്ഷ വർധിപ്പിക്കണമെന്ന് ഇന്റെലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഡിജിപി നിർദേശം നൽകിയത്

security tightened for opposition leader vd satheesan
Author
Thiruvananthapuram, First Published Jan 12, 2022, 8:05 AM IST

തിരുവനന്തപുരം :പ്രതിപക്ഷ നേതാവ് (opposition leader)വി ഡി സതീശന്റെ (vd satheesan)സുരക്ഷ(security) വർധിപ്പിച്ചു. നിലവിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. സുരക്ഷ വർധിപ്പിക്കണമെന്ന് ഇന്റെലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഡിജിപി നിർദേശം നൽകിയത്.കണ്ണൂരിൽ പൊലീസിൻ്റെ ജാഗ്രത നിർദേശവും ഉണ്ട്

കഴിഞ്ഞ ദിവസം കെ പി സി സി അധ്യക്ഷൻ കെ സുധാകരനും സുരക്ഷ ഒരുക്കിയിരുന്നു. ഇടുക്കി എൻജിനിയറിങ് കോളജിലെ വിദ്യാർഥിയും എസ് എഫ് ഐ പ്രവർത്തകനുമായിരുന്ന ധീരജിനെ , യൂത്ത് കോൺ​ഗ്രസ് നേതാക്കളായ നിഖിൽ പൈലി , ജെറിൻ ജോജോ എന്നിവർ ചേർത്ത് കുത്തിക്കൊന്നിരുന്നു. ഇതിനുശേഷം ഇരുവരേയും അറസ്റ്റ് ചെയ്ത‌െങ്കിലും എറണാകുളം മഹാരാജാസ് കോളജ് അടക്കമുള്ളിടങ്ങളിൽ എസ് എഫ് ഐ കെ എസ് യു സംഘർഷം ഉണ്ടായിരുന്നു

കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള സി പി എം പ്രകടനത്തിനിടെ കോൺ​ഗ്രസിന്റെ കൊടിമരങ്ങളും ഓഫിസുകളും ആക്രമിക്കപ്പെട്ടു . ഇന്നലെ രാത്രിയോടെ ചക്കരക്കല്ല് എടക്കാട് കതിരുർ എന്നിവിടങ്ങളിൽ കോൺഗ്രസിൻ്റെ  വെയിറ്റിങ് ഷെൽട്ടറുകൾ ,ക്ലബുകൾ എന്നിവ തകർത്തു. കൊയിലാണ്ടിയിൽ ഓഫീസിന് മുന്നിലെ കൊടിമരവും തകർത്തു.

തൃച്ഛംബരം പട്ടപാറയിലെ കോൺഗ്രസ് ഓഫിസായ പ്രിയദർശിനി മന്ദിരം ഒരു സംഘം അടിച്ചു തകർത്തു. തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിന് നേരെ വീണ്ടും കല്ലേറുണ്ടായി.തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്ര സമീപത്തെ രാജീവ്ജി ക്ലബ്ബിന് മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ തകർത്തു.
തോട്ടട എസ് എൻ കോളേജിന് മുന്നിലെ ഷുഹൈബ് സ്മാരക ബസ്സ് കാത്തിരിപ്പ് കേന്ദ്രവും തകർത്തു.നടാലിലെ കോൺഗ്രസ് ഓഫിസ് ലോറിയിലെത്തിയ ഒരു സംഘം ആളുകൾ തകർത്തു..നടാൽ വായനശാലയിലെ നവ രശ്മി ക്ലബ്ബും അടിച്ച് തകർത്തു.

Follow Us:
Download App:
  • android
  • ios