Asianet News MalayalamAsianet News Malayalam

കോവിഡ് പ്രതിരോധം: പൊലീസിൻ്റെ മേൽനോ‌ട്ടത്തിന് ജില്ലകളിൽ ഉന്നത ഉദ്യോ​ഗസ്ഥരെ നിയമിച്ചു

തൃശ്ശൂർ റേഞ്ച് ഡിഐജി എ  അക്ബറിന് മലപ്പുറത്തെയും കണ്ണൂർ റേഞ്ച് ഡി ഐ ജി കെ സേതുരാമന്  കാസർകോടിന്റെയും ചുമതല 

senior IPS officers to take care of district level coordination of police
Author
Kozhikode, First Published Jul 27, 2021, 10:14 PM IST

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ക്യാമ്പ് ചെയ്ത്  പോലീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുതിർന്ന ഐ പി എസ് ഓഫീസർമാരെ ചുമതലപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച മുതൽ ഈ സംവിധാനം നടപ്പിൽ വരും.

ഇതനുസരിച്ച് പാലക്കാട് ഉത്തരമേഖലാ ഐജി അശോക് യാദവിനും  കോട്ടയത്ത് ദക്ഷിണ മേഖലാ ഐജി ഹർഷിത അത്തല്ലൂരിക്കുമാണ്  ചുമതല. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയ് കുമാർ ഗുരുദിൻ കൊല്ലത്തും എറണാകുളം റേഞ്ച് ഡി ഐ ജി നീരജ് കുമാർ ഗുപ്ത ആലപ്പുഴയിലും  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. തൃശ്ശൂർ റേഞ്ച് ഡിഐജി എ  അക്ബറിന് മലപ്പുറത്തെയും കണ്ണൂർ റേഞ്ച് ഡി ഐ ജി കെ സേതുരാമന്  കാസർകോടിന്റെയും ചുമതല ആയിരിക്കും ഉണ്ടാവുക. ജില്ലകളിലെ കോവിഡ് പ്രതിരോധം    വിലയിരുത്തുന്ന ഓഫീസർമാർ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ഫലവത്താക്കാൻ നടപടി സ്വീകരിക്കും.
 

Follow Us:
Download App:
  • android
  • ios