Asianet News MalayalamAsianet News Malayalam

പൊലീസിനൊപ്പം സേവാഭാരതി യൂണിഫോം അണിഞ്ഞവരുടെ വാഹനപരിശോധന, വിവാദം; ഉത്തരേന്ത്യയല്ല കേരളമെന്ന് ടി സിദ്ദിഖ്

പൊലീസിന്റെ അധികാരം സേവാഭാരതിക്ക്‌ നൽകുന്നത്‌ ശരിയാണോ എന്ന് പരിശോധിക്കണമെന്നാണ് ടി സിദ്ദിഖ് ആവശ്യപ്പെട്ടത്. പൊലീസിനെ സംഘടനകൾ സഹായിക്കേണ്ടത്‌ അധികാരം പങ്കിട്ട്‌ കൊണ്ടാവരുത്‌. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു എന്നും സിദ്ദിഖ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

sevabharati activists inspect vehicles with palakkad police criticized by t siddique
Author
Palakkad, First Published May 10, 2021, 3:58 PM IST

പാലക്കാട്: പൊലീസിനൊപ്പം സേവാഭാരതിയുടെ യൂണിഫോം ധരിച്ച സന്നദ്ധ പ്രവർത്തകർ വാഹന പരിശോധന നടത്തിയത് വിവാദമാകുന്നു. പാലക്കാട് കാടാങ്കോടാണ് സംഭവം. പൊലീസ് വിവിധ സന്നദ്ധ പ്രവർത്തകരുടെ സഹായം തേടിയിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകര്‍ ഉൾപ്പടെ സന്നദ്ധ സേവനത്തിന് എത്തിയിരുന്നു. സേവാഭാരതി പ്രവർത്തകർ എത്തിയത് സംഘടനയുടെ പേരെഴുതിയ യൂണിഫോം അണിഞ്ഞാണ്. ഇതാണ് വിവാദമായത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു.

സേവനപ്രവർത്തനങ്ങൾക്ക് ഒരു സംഘടനയുടെയും യൂണിഫോം ഉപയോ​ഗിക്കരുത് എന്ന ചട്ടം മറികടന്നെന്നാണ് ഇപ്പോൾ ഉയരുന്ന വാദം. പൊലീസിൻ്റെ അധികാരം സേവാഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവും നിയുക്ത എംഎൽഎയുമായ ടി സിദ്ദിഖ് രം​ഗത്തെത്തിയിരുന്നു. പൊലീസിൻ്റെ സാന്നിധ്യത്തിലായിരുന്നു സേവാഭാരതി പ്രവർത്തകരുടെ പരിശോധന. യാത്രക്കാരിൽ നിന്ന് രേഖകൾ അടക്കം വാങ്ങി ഇവർ പരിശോധിച്ചു. പൊലീസിന്റെ അധികാരം സേവാഭാരതിക്ക്‌ നൽകുന്നത്‌ ശരിയാണോ എന്ന് പരിശോധിക്കണമെന്നാണ് ടി സിദ്ദിഖ് ആവശ്യപ്പെട്ടത്. 

പൊലീസിനെ സംഘടനകൾ സഹായിക്കേണ്ടത്‌ അധികാരം പങ്കിട്ട്‌ കൊണ്ടാവരുത്‌. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു എന്നും സിദ്ദിഖ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം..

പാലക്കാട് ജില്ലയില്‍ സേവാഭാരതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വാഹന പരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷര്‍ട്ട് ഇട്ട പ്രവര്‍ത്തകര്‍ പോലീസിനൊപ്പം പരിശോധന നടത്തുന്നത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. പോലീസിന്റെ അധികാരം സേവഭാരതിക്ക്‌ നൽകുന്നത്‌ ശരിയാണോ എന്ന് പരിശോധിക്കണം. പോലീസിനെ സംഘടനകൾ സഹായിക്കേണ്ടത്‌ അധികാരം പങ്കിട്ട്‌ കൊണ്ടാവരുത്‌. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios