Asianet News MalayalamAsianet News Malayalam

ബ്ലാക്ക്ഫംഗസ് രോഗ ചികിത്സാ ഏകോപനം; കോഴിക്കോട് മെഡി. കോളേജില്‍ ഏഴംഗ സമിതി

വിവിധ ജില്ലകളില്‍ നിന്നുള്ള ഒന്‍പത് പേരാണ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രോഗ ബാധിതകര്‍ കൂടിയാല്‍ പ്രത്യേക വാര്‍ഡ് തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

seven members unit to discuss Black Fungus in kozhikode medical college
Author
Kozhikode, First Published May 22, 2021, 6:31 AM IST

കോഴിക്കോട്: ബ്ലാക്ക്ഫംഗസ് രോഗ ചികിത്സയുടെ ഏകോപനത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏഴംഗ സമിതി രൂപീകരിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് കണ്‍വീനറായുള്ള സമിതിയാണിത്. എല്ലാ ദിവസവും സമിതി ചേര്‍ന്ന് സ്ഥിതി വിലയിരുത്തും.

വിവിധ ജില്ലകളില്‍ നിന്നുള്ള ഒന്‍പത് പേരാണ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രോഗ ബാധിതകര്‍ കൂടിയാല്‍ പ്രത്യേക വാര്‍ഡ് തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന് ലഭ്യമാകാത്ത അവസ്ഥയാണുള്ളത്. ദിവസവും ഒരു രോഗിക്ക് ആറ് വയല്‍ മരുന്ന് വേണം. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോള്‍ സ്റ്റോക്കുള്ളത് പത്ത് വയല്‍ മരുന്ന് മാത്രമാണ്. കൂടുതല്‍ മരുന്ന് എത്തിക്കാനുള്ള ശ്രമം തുടരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

Follow Us:
Download App:
  • android
  • ios