തിരുവനന്തപുരം: കത്തിക്കുത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെ പതിവില്ലാത്ത വിധം തിളച്ചുമറിയുകയായിരുന്നു ഇക്കുറി യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നങ്ങള്‍. പതിറ്റാണ്ടിനിപ്പുറം കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എസ് എഫ് ഐക്ക്  മികച്ച വിജയം. മത്സരം നടന്ന 6 സീറ്റുകളിലും എസ് എഫ് ഐ സ്ഥാനാര്‍ത്ഥികള്‍ ആയിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം സ്വന്തമാക്കിയത്.

മറ്റ് സീറ്റുകളില്‍ എതിരില്ലാതെ തന്നെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥികള്‍ വിജയം നേടിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മത്സരിച്ചപ്പോള്‍ അഞ്ചൂറിന് പുറത്ത് വോട്ടുകള്‍ നേടാന്‍ കെ എസ് യുവിന് സാധിച്ചു. എ ഐ എസ് എഫ് സ്ഥാനാര്‍ത്ഥികളാകട്ടെ മുന്നൂറിലേറെ വോട്ട് നേടി.

ചെയര്‍മാന്‍ SFI - 2219 KSU - 416, വൈസ് ചെയര്‍പേഴ്സണ്‍ SFI - 2088  KSU -536, ജനറല്‍ സെക്രട്ടറി SFI 2169 KSU 446, ആര്‍ട്സ് ക്ലബ് സെക്രട്ടറി SFl 2258 KSU 363 കൗണ്‍സിലര്‍ SFI- 2014 KSU -589 AISF - 346, പി ജി റപ്പ്- SFI - 182 AISF - 112. 

 കത്തിക്കുത്തുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെയാണ് മറ്റ് സംഘടനകള്‍ ഇവിടെ യൂണിറ്റ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതും തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും.

എസ് എഫ് ഐ യുടെ വിജയാഘോഷത്തിന്‍റെ വീഡിയോ