Asianet News MalayalamAsianet News Malayalam

എസ്എഫ്ഐ - ഫ്രറ്റേണിറ്റി സംഘർഷം; തിരുവനന്തപുരത്ത് കോളേജുകളിൽ സുരക്ഷ കൂട്ടി

ലോ കോളേജിലേക്ക് കലാജാഥയുമായി പ്രവേശിക്കാൻ ശ്രമിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്

SFI-Fraternity Movement Conflict Heavy security at Trivandrum campuses
Author
Trivandrum, First Published Jul 1, 2019, 4:57 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ- ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ തമ്മിൽ സംഘർഷം. ലോ കോളേജിലേക്ക് കലാജാഥയുമായി പ്രവേശിക്കാൻ ശ്രമിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്.

ഇരുവിഭാഗവും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ എസിപി ആദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഇതേത്തുടർന്ന് തലസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും കനത്ത സുരക്ഷയൊരുക്കി. ക്യാമ്പസുകളിലേക്ക് ഫ്രറ്റേണിറ്റി ജാഥ നടത്തിയെക്കുമെന്നതിനാലാണ് സുരക്ഷ ഏർപ്പാടാക്കിയത്. 

സംഘർഷത്തിൽ ഒരു ഫ്രറ്റേണിറ്റി പ്രവർത്തകന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. 

Follow Us:
Download App:
  • android
  • ios