എസ്‍ എഫ് ഐ ആലത്തൂർ ഏരിയ കമ്മറ്റിയംഗം തേജസ്, എസ്‍ എന്‍ കോളേജിലെത്തിയ എസ്‍ എഫ് ഐ നേതാക്കളുടെ ഫോട്ടോയെടുത്തതിനാണ് ഭീഷണി മുഴക്കിയത്.

പാലക്കാട്: കെഎസ്‍യു പ്രവർത്തകന്‍റെമുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്‍എഫ്ഐ നേതാവിൻ്റെ ഭീഷണി. ആലത്തൂർ എസ്‍ എന്‍ കോളേജിലെ കെഎസ്‍യു പ്രവർത്തകൻ അഫ്സലിനെയാണ് എസ്‍ എഫ് ഐ നേതാവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.

എസ്‍ എഫ് ഐ ആലത്തൂർ ഏരിയ കമ്മറ്റിയംഗം തേജസ്, എസ്‍ എന്‍ കോളേജിലെത്തിയ എസ്‍ എഫ് ഐ നേതാക്കളുടെ ഫോട്ടോയെടുത്തതിനാണ് ഭീഷണി മുഴക്കിയത്. കോളേജിൽ പുറമേ നിന്നുള്ള കെ എസ്‍ യു - എസ്‍ എഫ് ഐ നേതാക്കൾക്ക് പ്രവേശനാനുമതിയില്ല. ഇത് ലംഘിച്ച് വന്നപ്പോഴാണ് ഫോട്ടോയെടുത്തത്. അഫ്സൽ ആലത്തൂർ പൊലീസിൽ പരാതി നൽകി. അതേസമയം, കെ എസ്‍ യു പ്രവർത്തകർ പെൺകുട്ടികളുടെ ഫേട്ടോ എടുത്തതിനാണ് ഭീഷണിപ്പെടുത്തിയതെന്നാണ് എസ്‍ എഫ് ഐയുടെ വിശദീകരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം