തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമ കേസില്‍ മനുഷ്യസാധ്യമായ നടപടികള്‍ എല്ലാമെടുത്തെന്ന് എസ്എഫ്ഐ. എസ്എഫ്ഐ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവാണ് ഈ കാര്യം വ്യക്തമാക്കിയത്. യൂണിവേഴ്സിറ്റ് കോളേജ്  യൂണിയന്‍ ഓഫീസില്‍ നിന്ന് ചോദ്യപ്പേപ്പര്‍ കണ്ടെടുത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

കോളേജ് ക്യാംപസില്‍ സംഘര്‍ഷം നടന്നതിന് പിന്നാലെ ദൃശ്യ മാധ്യമങ്ങള്‍ യൂണിയന്‍ റൂമില്‍ എത്തിയിരുന്നു. അവിടെയുള്ള ദൃശ്യങ്ങള്‍ എടുത്തിരുന്നു. പൊലീസും പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ഉത്തര പേപ്പര്‍ അടക്കമുള്ള പരീക്ഷ സാമഗ്രികള്‍ അവിടെ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് സച്ചിന്‍ ദേവ് പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണത്തിന് തയ്യാറാകണം എന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

ഏതെങ്കിലും കാര്യത്തിന്‍റെ പേരില്‍ എസ്എഫ്ഐയെ വേട്ടയാടാനോ, അല്ലെങ്കില്‍ വാര്‍ത്ത പ്രധാന്യത്തിന് വേണ്ടിയോ ഇത്തരം കാര്യങ്ങള്‍ ചമയ്ക്കുന്നതായി സംശയിക്കുന്നതായി എസ്എഫ്ഐ പറയുന്നു.

"