സർക്കാരും എസ്എഫ്ഐയും ഒത്തുകളിക്കുകയാണെന്ന് ഗവർണർ ആരോപിച്ചു. കരിങ്കൊടി കാണിക്കേണ്ട, ആക്രമിക്കണമെന്നാണെങ്കിൽ ഞാൻ കാറിന് പുറത്തേക്ക് വരാം. നേരിട്ട് ആക്രമിക്കാമെന്നും ഗവർണർ പറഞ്ഞു

തൃശൂർ : ഇരിങ്ങാലക്കുടയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. അഞ്ച് ഇടങ്ങളിൽ പൊലീസിനെ വെട്ടിച്ച് എസ് എഫ് ഐ പ്രവർത്തകർ ഗവർണറുടെ വാഹന വ്യൂഹത്തിനു നേരെ ചാടി വീണു. ഗാന്ധി സ്മൃതി പരിപാടിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഗവർണർ. ഈ സമയത്താണ് ടൌൺഹാൾ പരിസരത്ത് അടക്കം പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിഷേധമുണ്ടായത്. മുദ്രാവാക്യം വിളികളും കരിങ്കൊടിയുമായായിരുന്നു പ്രതിഷേധം.

സർക്കാരും എസ്എഫ്ഐയും ഒത്തുകളിക്കുകയാണെന്ന് ഗവർണർ ആരോപിച്ചു. കരിങ്കൊടി കാണിക്കേണ്ട, ആക്രമിക്കണമെന്നാണെങ്കിൽ ഞാൻ കാറിന് പുറത്തേക്ക് വരാം. നേരിട്ട് ആക്രമിക്കാം. പ്രതിഷേധങ്ങളെല്ലാം സർക്കാരും വിദ്യാർത്ഥികളും നടത്തുന്ന നാടകമെന്നും ഗവർണർ ആരോപിച്ചു. നേരത്തെ ഗവർണർക്കെരിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് തൃശൂരിൽ നാല് എസ് എസ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീങ്ങിയിരുന്നു. 

YouTube video player