തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പില്‍ അന്വേഷണമില്ലെങ്കില്‍ എസ്എഫ്ഐ തെരുവിലിറങ്ങുമെന്ന് ദേശീയ പ്രസിഡന്‍റ് വി പി സാനു. ക്രമവിരുദ്ധമായി മാര്‍ക്ക് കൂട്ടിക്കൊടുത്തത് അന്വേഷിക്കണം. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ എസ്എഫ്ഐ രംഗത്തിറങ്ങുമെന്നും സാനു വ്യക്തമാക്കി. സര്‍വകലാശാലയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന നടപടികള്‍ അംഗീകരിക്കില്ല.

ക്രമവിരുദ്ധമായി മാര്‍ക്ക് നല്‍കിയതില്‍ മന്ത്രിക്ക് പങ്കില്ലെന്നും വി പി സാനു വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലായിരുന്നു വി പി സാനു ഇക്കാര്യം വ്യക്തമാക്കിയത്. കേരള സര്‍വകലാശാലയില്‍ ക്രമവിരുദ്ധമായി മാര്‍ക്ക് നല്‍കിയത് വിവാദമായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതും വിവാദമായി.

"