Asianet News MalayalamAsianet News Malayalam

മാണിസാര്‍ മകനിട്ട പേര് ജോസ്, പ്രവര്‍ത്തി കൊണ്ട് മകന്‍ സ്വീകരിച്ച പേര് യൂദാസ്; വിമര്‍ശനവുമായി ഷാഫി

സ്വന്തം വകയായി 500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും ഡിവൈഎഫ്ഐയുമൊക്കെ അടുത്ത എല്‍ഡിഎഫ് യോഗത്തിന് മുൻപെ അത് ജോസിൽ നിന്ന് തിരിച്ച് വാങ്ങാൻ മറക്കണ്ട .ബാർ കോഴ എന്നും പറഞ്ഞ് സമരം നടത്തിയ ഡിവൈഎഫ്ഐക്കാർക്ക് നഷ്ടപരിഹാരം കൊടുക്കാമെന്നും ഷാഫി പറമ്പില്‍  .

shafi parambil against jose k mani joing ldf
Author
Kottayam, First Published Oct 14, 2020, 1:30 PM IST

കോട്ടയം: കേരള കോൺഗ്രസ് എം ഇടത് പക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ജോസ് കെ മാണിയെ ക്രിസ്തുവിനെ ഒറ്റുകൊടുത്ത യൂദാസിനോടാണ് യുവ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. യൂദാസ് കെ മാണി ഒറ്റുകൊടുത്തത് യുഡിഎഫിനേയും ജനങ്ങളയും മാത്രമല്ല മാണി സാറിന്റെ പതിറ്റാണ്ടുകളുടെ പൊതുപ്രവർത്തനത്തെയാണെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അടുത്ത എല്‍ഡിഎഫ് യോഗത്തിന് മുന്‍പ് ആഷിഖ് അബു കൊടുത്ത അഞ്ഞൂറ് രൂപ ജോസില്‍ നിന്ന് തിരിച്ച് വാങ്ങാന്‍ മറക്കേണ്ടെന്നും ഷാഫി കുറിപ്പില്‍ പറയുന്നു.

 

ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം


മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണ്.
പ്രവർത്തി കൊണ്ട് മകൻ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണ് .
യൂദാസ് കെ മാണി ഒറ്റ് കൊടുത്തത് UDF നെയും ജനങ്ങളെയും മാത്രമല്ല മാണി സാറിന്റെ പതിറ്റാണ്ടുകളുടെ പൊതുപ്രവർത്തനത്തെയാണ് .
രാജ്യസഭാ MP സ്ഥാനം രാജി വെച്ച് ധാർമ്മികത വിളമ്പണ്ട. പകരം കോട്ടയം MP സ്ഥാനവും MLA സ്ഥാനങ്ങളും രാജി വെക്കട്ടെ .
100 ശതമാനം അർഹതയുള്ള ലോകസഭാ സീറ്റ് ഒരു വാക്ക് പോലും പറയാതെ, ഒരു ചർച്ചയും കൂടാതെ നിഷേധിച്ചതുൾപ്പെടെയുള്ള രാഷ്ട്രീയ കാര്യങ്ങളാൽ മുന്നണി വിട്ട പാർട്ടിയുടെ നേതാവിന് പരനാറി എന്ന് പേരിട്ട പിണറായി വിജയൻ , ലോകസഭാ മെമ്പർ ആയിരിക്കുമ്പോൾ കാലാവധി പൂർത്തിയാക്കാതെ രാജി വെച്ച് രാജ്യസഭാ സീറ്റ് കൊടുത്ത മുന്നണിയെ വഞ്ചിച്ച് കാല് മാറിയയാളെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയാൻ കേരളത്തിന് താല്പര്യമുണ്ട് .
സ്വന്തം വകയായി 500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും DYFI യുമൊക്കെ അടുത്ത LDF യോഗത്തിന് മുൻപെ അത് ജോസിൽ നിന്ന് തിരിച്ച് വാങ്ങാൻ മറക്കണ്ട .
ബാർ കോഴ എന്നും പറഞ്ഞ് സമരം നടത്തിയ DYFI ക്കാർക്ക് നഷ്ടപരിഹാരം കൊടുക്കാം .

Follow Us:
Download App:
  • android
  • ios