കൊച്ചി: എറണാകുളത്ത് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം ക൪ശനമാക്കി ജില്ല ഭരണകൂട൦. പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവരെ ഷിഗെല്ല പരിശോധനക്ക് വിധേയരാക്കണമെന്ന് ജില്ല ആരോഗ്യവിഭാഗ൦ സ൪ക്കാ൪- സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. ചോറ്റാനിക്കര സ്വദേശിയായ 56 വയസ്സുക്കാരിക്ക് കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രി ലാബിലെ പരിശോധനയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.

സർക്കാർ ലാബിലെ പരിശോധനയിൽ ഫലം വെള്ളിയാഴ്ച ലഭിക്കു൦. ഔദ്യോഗികമായി ഫലം പുറത്ത് വന്നില്ലെങ്കിലു൦ ജില്ല ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ഊ൪ജ്ജിതമാക്കി. ചോറ്റാനിക്കര പ്രദേശത്തെ എല്ലാ ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനകൾ തുടങ്ങി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 56 വയസ്സുകാരിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലയിൽ രണ്ട് പേർ കൂടി നിരീക്ഷണത്തിലാണ്.