തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് സിദ്ദിഖ് കാപ്പൻ ഹര്‍ജിയില്‍ പറയുന്നു. യതൊരു തെളിവുകളും ഇല്ലാതെയാണ് തന്നെ കേസിൽ പെടുത്തിയതെന്നും കാപ്പന്‍ ആരോപിച്ചു.

ദില്ലി: യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജാമ്യാപേക്ഷ നൽകി. മഥുര കോടതിയെയാണ് സമീപിച്ചത്. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് സിദ്ദിഖ് കാപ്പൻ ഹര്‍ജിയില്‍ പറയുന്നു. യതൊരു തെളിവുകളും ഇല്ലാതെയാണ് തന്നെ കേസിൽ പെടുത്തിയതെന്നും കാപ്പന്‍ ആരോപിച്ചു. യുപിയിലെ ഹാത്റസില്‍ ദളിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ സിദ്ദീഖ് കാപ്പനെ ഒക്ടോബര്‍ അഞ്ചിനാണ് യുപി പൊലിസ് അറസ്റ്റ് ചെയ്തത്.