Asianet News MalayalamAsianet News Malayalam

K Rail : സിൽവർ ലൈൻ; കേരളത്തിന്‍റെ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

2021 അവസാനം കേരളത്തിന്‍റെ ധനകമ്മി 35,000കോടി പിന്നിട്ടു.ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയും പണമില്ലാതെ ഇഴയുന്ന വികസന പദ്ധതികളും ദൈനംദിന ചെലവിനായി ഉയരുന്ന കടബാധ്യതയും. അപ്പോഴാണ് ലക്ഷം കോടി രൂപയുടെ പദ്ധതിയുടെ അനിവാര്യതയെ ചൊല്ലിയുള്ള ചോദ്യങ്ങൾ

silver line project will stimulate the economy of karala says finance minister kn balagopal
Author
Thiruvananthapuram, First Published Jan 6, 2022, 5:29 AM IST

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി (silver line project)കേരളത്തിന്‍റെ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻബാലഗോപാൽ(kn balagopal). 40 വർഷത്തിനുള്ളിൽ പദ്ധതി ലാഭത്തിലാകുമെന്നും കെ.എൻ. ബാലഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം യാത്രക്കാരുടെ എണ്ണത്തിലടക്കം ഉയർത്തിക്കാട്ടുന്ന കണക്കുകൾ കൃത്രിമമാണെന്നും ഒരിക്കലും ലാഭകരമല്ലാത്ത പദ്ധതിയാണെന്നുമുള്ള വിമർശനങ്ങളും ശക്തമാകുകയാണ്.

2021 അവസാനം കേരളത്തിന്‍റെ ധനകമ്മി 35,000കോടി പിന്നിട്ടു.ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയും പണമില്ലാതെ ഇഴയുന്ന വികസന പദ്ധതികളും ദൈനംദിന ചെലവിനായി ഉയരുന്ന കടബാധ്യതയും. അപ്പോഴാണ് ലക്ഷം കോടി രൂപയുടെ പദ്ധതിയുടെ അനിവാര്യതയെ ചൊല്ലിയുള്ള ചോദ്യങ്ങൾ.

ഭൂമിയേറ്റെടുപ്പിനായി 13,265കോടി രൂപയാണ് കണക്കുകൂട്ടൽ.‍സർക്കാർ കണ്ടുവച്ചത് കിഫ്ബിയുടെ 2500കോടി.ബാക്കി എവിടെ.നഷ്ടപരിഹാരം ഇരട്ടിയാകുമെന്നും കൂടുതൽ ഭൂമി കണ്ടെത്തേണ്ടി വരുമെന്ന നീതി ആയോഗ് പഠനങ്ങളിൽ കണക്കും കാര്യവും കൂടുതൽ സങ്കീർണ്ണം

സർക്കാർ വാദങ്ങളും കെറെയിൽ നടത്തിയ പഠനങ്ങളുടെ ആധികാരികതയെ തന്നെ ചോദ്യംചെയ്താണ് വിമർശനങ്ങൾ.ഏറ്റെടുക്കുന്ന ഭൂമിയുടെ കണക്ക് മുതൽ കെറെയിലേറുന്ന യാത്രക്കാരുടെ എണ്ണത്തിൽ വരെയുണ്ട് വൈരുദ്ധ്യങ്ങൾ.

സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തുമ്പോൾ നികുതിവരവ് ഉയർത്തുന്നതിനാണോ അതോ കടബാധ്യത ഉയർത്തുകയാണോ വേണ്ടതെന്ന ചോദ്യം ഇടത് സാമ്പത്തിക വിദഗ്ദ്ധർ അടക്കം ഉയർത്തിക്കഴിഞ്ഞു.വിദേശ വായ്പക്ക് മുന്നോടിയായി സ്ഥലമേറ്റെടുപ്പിനും അനുബന്ധ ചെലവുകൾക്കും കണ്ടെത്തേണ്ട തുകക്കും കടമെടുപ്പ് മാത്രമാണ് സർക്കാരിന് മുന്നിലെ വഴി.

Follow Us:
Download App:
  • android
  • ios