ദില്ലി: മതേതര പാർട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യങ്ങൾക്ക് സിപിഎം തയ്യാറാണെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെ എല്ലാ സംസ്ഥാനങ്ങളിലും ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക സഖ്യങ്ങൾക്ക് പാർട്ടി പ്രാമുഖ്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗം എൽഡിഎഫിൽ ചേരുന്നതായുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ബീഹാ‍ർ മാതൃകയിൽ രാജ്യത്തെമ്പാടും ഇടതുപക്ഷം കൂടുതൽ സഖ്യങ്ങൾക്ക് രൂപം കൊടുക്കുമെന്നും യെച്ചൂരി കൂട്ടിച്ചേ‍ർത്തു. 

അതേസമയം കമ്മ്യൂണിസ്റ്റ് പാ‍ർട്ടികളുടെ ലയം നിലവിൽ അജണ്ടയിൽ ഇല്ലെന്ന് വ്യക്തമാക്കിയ സീതാറാം യെച്ചൂരി സിബിഐയേയും എൻഫോഴ്സ്മെൻ്റിനേയും ബിജെപി ദുരുപയോ​ഗം ചെയ്യുകയാണെന്നും ആരോപിച്ചു.