പാലക്കാട് വ്യാസ വിദ്യാപീഠം സ്കൂൾ വളപ്പിൽ നടന്ന സ്ഫോടനത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു. സ്കൂൾ കോമ്പൗണ്ടിൽ നാല് ബോംബുകളാണ് ഉണ്ടായിരുന്നതെന്നും ഇവിടെ ആർഎസ്എസ് ക്യാമ്പ് നടക്കുന്ന സ്ഥലമാണെന്നും മന്ത്രി പറഞ്ഞു.

പാലക്കാട്: പാലക്കാട്ടെ വ്യാസ വിദ്യാപീഠം സ്കൂൾ വളപ്പിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ആർഎസ്എസ്സിനെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി വി ശിവൻകുട്ടി.സ്കൂൾ കോമ്പൗണ്ടിൽ നാല് ബോംബുകളാണ് ഉണ്ടായിരുന്നതെന്നും,ഇവിടെ ആർഎസ്എസ് ക്യാമ്പ് നടക്കുന്ന സ്ഥലമാണെന്നും മന്ത്രി പറഞ്ഞു. സ്ഫോടനത്തിൽ ആർഎസ്എസ്സിന് പങ്കുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. 

വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിസരത്ത് ബോംബ് സ്ഫോടനം നടന്ന സാഹചര്യത്തിൽ സ്കൂൾ നടത്തിപ്പിന് സർക്കാർ നൽകിയിരുന്ന എൻ.ഒ.സി പിൻവലിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് അറിയിക്കണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. ക്യാമ്പസിനുള്ളിൽ ആയുധ പരിശീലനമോ റൂട്ട് മാർച്ചോ നടത്താൻ അനുവദിക്കില്ല. അതിനായി എൻഎസ്എസ്, സ്കൗട്ട്, ഗൈഡ് തുടങ്ങിയ സംവിധാനങ്ങളുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു

കഴിഞ്ഞ ദിവസം വൈകീട്ടാണ് പാലക്കാട് വ്യാസാ വിദ്യാപഠം പ്രൈമറി സിബിഎസ്ഇ സ്‌കുളിന് സമീപത്തുനിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളാണിത്. പത്തുവയസുകാരനാണ് സംഭവം ആദ്യം കണ്ടത്.പന്താണെന്ന് കരുതി തട്ടിത്തെറിപ്പിച്ചപ്പോഴാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കുട്ടിയ്ക്കും സമീപത്തുണ്ടായിരുന്ന സ്ത്രീക്കും പരുക്കേറ്റു. സംഭവത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് എക്‌സ്‌പ്ലോസീവ് സബ്സ്റ്റാന്‍സസ് ആക്ട്, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, എന്നിവ പ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാലക്കാട് വ്യാസ വിദ്യാപീഠം സ്കൂളിൽ പൊട്ടിയത് മാരകമായ സ്ഫോടക വസ്തുവെന്നാണ് പൊലീസ് എഫ്ഐആറിലുമുള്ളത്. മനുഷ്യജീവന് അപകടം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്കൂളിൽ കൊണ്ടുവന്നു വച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. സംഭവത്തിൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് ചുമത്തി അന്വേഷണം ആരംഭിച്ചു. പന്നിപ്പടക്കം പൊട്ടിയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം.എന്നാൽ ഇക്കാര്യം തള്ളുന്നതാണ് പിന്നീട് പുറത്തുവന്ന റിപ്പോർട്ട്. ആർഎസ് എസ് നിയന്ത്രണത്തിലുള്ള സ്കൂളാണിത്. പത്തുവയസ്സുകാരനാണ് സംഭവം ആദ്യം കണ്ടത്. പന്താണെന്ന് കരുതി തട്ടിത്തെറിപ്പിച്ചപ്പോഴാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കുട്ടിയ്ക്കും സമീപത്തുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റു. 

YouTube video player