ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് ബന്ധുക്കൾ. മഹേശൻ ആത്മഹത്യാക്കുറിപ്പുകളിൽ എഴുതിയിരിക്കുന്ന പേരുകൾ വെള്ളാപ്പള്ളി നടേശന്റേതും കെ ഐ അശോകന്റേതുമാണ്. അതുകൊണ്ട് പ്രത്യേക സംഘത്തെ നിയോ​ഗിച്ച് സർക്കാർ അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

മഹേശന് ആത്മഹത്യാ പ്രേരണ ഉണ്ടായിട്ടുണ്ട്. അക്കാര്യം മരിക്കുന്നതിന് മുമ്പ് എഴുതിയ കുറിപ്പുകളിൽ വ്യക്തമാണ്. സംഭവത്തിന് ഉത്തരവാദികൾ വെള്ളാപ്പള്ളിയും അശോകനുമാണെന്നാണ് കുറിപ്പുകളിലുള്ളത്. വെള്ളാപ്പള്ളി പറയുന്നതു പോലെ സിബിഐ അന്വേഷണം നടത്തരുതെന്നും മഹേശന്റെ ബന്ധു അനിൽകുമാർ പറഞ്ഞു.

പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ചർച്ചയ്ക്കും വെള്ളാപ്പള്ളി തയ്യാറായിട്ടില്ലെന്ന് മഹേശന്റെ സഹോദരൻ പ്രകാശൻ പറഞ്ഞു. വെള്ളാപ്പള്ളിയുടെ സഹായി അശോകൻ തന്നെ കുടുക്കുമെന്ന് മഹേശൻ പറഞ്ഞിരുന്നു. പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും ഇ-മെയിൽ വഴി ഇന്നു തന്നെ പരാതി നൽകുമെന്നും പ്രകാശൻ പറഞ്ഞു. 

Read Also: കേരളത്തെ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ കേന്ദ്രത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ട്: രമേശ് ചെന്നിത്തല...