Asianet News MalayalamAsianet News Malayalam

'ജനാധിപത്യത്തെ അവഹേളിക്കുന്നു' പ്രകടനത്തിന് ഫീസ് ഏര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിക്കണമെന്ന് സാസ്കാരിക നായകര്‍

പാതയോരത്തെ പ്രകടനങ്ങൾ നിയന്ത്രിക്കാൻ ഉത്തരവുണ്ടായപ്പോൾ സുപ്രീംകോടതിവരെ കേസു നടത്തിയ സി പി എമ്മാണ് ഇപ്പോൾ ഇങ്ങനെയൊരു ഉത്തരവിറക്കാൻ നേതൃത്വം നൽകുന്നതെന്നത് അത്ഭുതപ്പെടുത്തി

social leaders against goverment order fixing fee for public protest and meetings
Author
First Published Sep 22, 2023, 11:36 AM IST

കോഴിക്കോട്: പ്രകടനത്തിനും പൊതുയോഗത്തിനും പ്രതിഷേധത്തിനും ചുങ്കം ചുമത്തി ദ്രോഹിക്കുന്ന കേരള സർക്കാരിന്‍റെ   ജനവിരുദ്ധ നടപടിക്കെതിരെ സംയുക്ത പ്രസ്താവനയുമായി സാംസ്കാരിക നായകര്‍ രംഗത്ത്. ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ ആർക്കെങ്കിലും പ്രകടനം നടത്തണമെങ്കിൽ 2000 രൂപ ഫീസായി നൽകി പൊലീസിന്‍റെ  അനുവാദം വാങ്ങണം. അങ്ങനെ പ്രകടനം നടത്താൻ എത്രപേർക്കു കഴിയും? എത്ര സമര സംഘടനകൾക്കു കഴിയും? ഇനി ഈ ഉത്തരവുപ്രകാരം പ്രകടനമോ പൊതുയോഗമോ പ്രതിഷേധമോ നടത്താൻ ഒരുങ്ങുന്നവർ അത്രയും സമ്പന്നരാവണം. ജനാധിപത്യത്തെ അവഹേളിക്കുകയും  അപകടപ്പെടുത്തുകയും ചെയ്യുന്ന തീരുമാനമാണിത്. പാതയോരത്തെ പ്രകടനങ്ങൾ നിയന്ത്രിക്കാൻ ഉത്തരവുണ്ടായപ്പോൾ സുപ്രീംകോടതിവരെ കേസു നടത്തിയ സി പി എമ്മാണ് ഇപ്പോൾ ഇങ്ങനെയൊരു ഉത്തരവിറക്കാൻ നേതൃത്വം നൽകുന്നത് എന്നത് അത്ഭുതപ്പെടുത്തുന്നു.

ജനദ്രോഹകരമായ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ഭരണഘടന 19 (1) aയും bയും നൽകുന്ന അവകാശത്തിന്റെ നഗ്നമായ ലംഘനമാണ് നടന്നിട്ടുള്ളത്. അതിനാൽ  ദ്രോഹകരമായ ആ ഉത്തരവ്  (G.O.(Ms) No.194/2023 HOME dated 10 - 09 -2023) സർക്കാർ പിൻവലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ജനാധിപത്യത്തെ ആദരിക്കുന്ന മുഴുവൻ പേരുടെയും പ്രതിഷേധം ഉയരണം. സ്വാതന്ത്ര്യവും ഭരണഘടനാ അവകാശങ്ങളും സംരക്ഷിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍....

ബി. രാജീവൻ
എം എൻ കാരശ്ശേരി
യു കെ കുമാരൻ
കെ ജി എസ്
പ്രൊഫ. എം കുഞ്ഞാമൻ
വെങ്കിടേഷ് രാമകൃഷ്ണൻ
കെ ടി രാംമോഹൻ
അജിത
കെ കെ രമ
ഉമേഷ്ബാബു കെ സി
ജോയ്മാത്യു
സാവിത്രി രാജീവൻ
ഉഷ പി ഇ
വീരാൻകുട്ടി
പ്രേംചന്ദ്
ആസാദ്
സി ആർ നീലകണ്ഠൻ
കുസുമം ജോസഫ്
കെ എസ് ഹരിഹരൻ
സിദ്ധാർത്ഥൻ പരുത്തിക്കാട്
കെ എൻ അജോയ്കുമാർ
ഇ കെ ശാന്ത
സഹദേവൻ
ആർടിസ്റ്റ് ചൻസ്
ശാലിനി വി എസ്
എം സുരേഷ്ബാബു 
എൻ പി ചെക്കുട്ടി

Follow Us:
Download App:
  • android
  • ios