നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നേതാക്കൾ. അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ സിപിഎം ഉണ്ടാക്കിയ തിരക്കഥയാണ് സോളാർ കേസ്. വിശദമായ അന്വേഷണം വേണം. ഗൂഢാലാേചനയിൽ സമഗ്ര അന്വേഷണം വേണം. ഏത് അന്വേഷണം എന്ന് സർക്കാർ തീരുമാനിക്കട്ടെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: സോളാർ കേസിലെ സിബിഐ റിപ്പോർട്ടിൽ സർക്കാർ പറയുന്നത് വിചിത്ര വാദമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാസപ്പടി വിവാദം നിസാരവൽക്കരിച്ച് അവസാനിപ്പിക്കാൻ പറ്റുമോ എന്നാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് മാത്യു കുഴൽനാടൻ എംഎൽഎയും പറഞ്ഞു. വിഷയത്തിൽ നിന്ന് ഒളിച്ചോടാൻ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നേതാക്കൾ.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോടതി അംഗീകരിച്ച സി.ബി.ഐ റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന വിചിത്രമായ വാദമാണ് അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉന്നയിച്ചത്. 2016 മുതല്‍ അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുകയായിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരായ സാമ്പത്തിക, ലൈംഗിക ആരോപണങ്ങള്‍ വ്യാജമാണെന്നും പണം വാങ്ങി നിര്‍മ്മിച്ച കത്തില്‍ നിന്നാണ് അത് തുടങ്ങിയതെന്നുമുള്ള ഗൗരവതരമായ കണ്ടെത്തലാണ് സി.ബി.ഐ റിപ്പോര്‍ട്ടിലുള്ളത്. അതാണ് കോടതി അംഗീകരിച്ചതും.
2016-ല്‍ അധികാരത്തില്‍ വന്ന് മൂന്നാം ദിവസം പരാതിക്കാരിയുമായി മുഖ്യമന്ത്രി സംസാരിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിന് അവസരം ഒരുക്കിക്കൊടുത്തത് ദല്ലാള്‍ നന്ദകുമാറാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അധികാരത്തില്‍ നിന്നും അവതാരങ്ങളെ മാറ്റി നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി അധികാരത്തിലെത്തി മൂന്നാം ദിവസമാണ് ദല്ലാള്‍ നന്ദകുമാറുമായി കൂടിക്കാഴ്ച നടത്തിയത്. ഇടയ്ക്കിടയ്ക്ക് പണം വാങ്ങി പറയുന്ന ആളുകളുടെ പേരുകള്‍ പരാതിക്കാരി കൂട്ടിച്ചേര്‍ത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗണേഷ് കുമാറിന്റെ പി.എ ജയിലില്‍ പോയി വാങ്ങിയ കത്ത് ബാലകൃഷ്ണപിള്ളയെ ഏല്‍പ്പിച്ചു. പിന്നീട് നന്ദകുമാര്‍ 50 ലക്ഷം രൂപ നല്‍കിയാണ് കത്ത് സംഘടിപ്പിച്ചത്. ആ പണം നല്‍കിയത് സി.പി.എമ്മാണ്. പത്ത് കോടി നല്‍കാമെന്ന് നേരത്തെ തന്നെ ജയരാജന്‍ വാഗ്ദാനം നല്‍കിയിരുന്നതാണ്. ആ വ്യാജ കത്തിന് പുറത്താണ് അന്വേഷണം നടത്തിയത്. നിരവധി പൊലീസ് സംഘങ്ങള്‍ അന്വേഷിച്ചിട്ടും ഒരു തെളിവും കണ്ടെത്താനായില്ല. എന്നിട്ടും അരിശം തീരാതെയാണ് 20121-ലെ തെരഞ്ഞെടുപ്പിന് മുന്‍പ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. ഈ കത്ത് വ്യാജ നിര്‍മ്മിതിയാണെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ പെടുത്താന്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടിലുള്ളത്. ആ ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണം. ഗൂഢാലോചനയിലെ ഒന്നാം പ്രതി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. -പ്രതിപക്ഷം വാർത്താസമ്മേളനത്തി. ആവശ്യപ്പെട്ടു.
സോളാർ കേസ് ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ സിപിഎം ഉണ്ടാക്കിയ തിരക്കഥയാണെന്നും സമഗ്ര അന്വേഷണം വേണമെന്നും കൊച്ചിയിൽ രമേശ് ചെന്നിത്തല പറഞ്ഞു. അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ സിപിഎം ഉണ്ടാക്കിയ തിരക്കഥയാണ് സോളാർ കേസ്. വിശദമായ അന്വേഷണം വേണം. ഗൂഢാലാേചനയിൽ സമഗ്ര അന്വേഷണം വേണം. ഏത് അന്വേഷണം എന്ന് സർക്കാർ തീരുമാനിക്കട്ടെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ശ്രീധരൻ നായർ കെപിസിസി അംഗം എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ആ കാലയളവിൽ താനാണ് കെപിസിസി പ്രസിഡന്റ്. ഇത്തരം പ്രചാരണങ്ങൾ വസ്തുതയ്ക്കു നിരക്കാത്തതാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടിക്കെതിരെ ക്രിമിനൽ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ഞങ്ങളുടെ ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ്. പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ട് പോയതും മുഖ്യമന്ത്രിയാണ്. അധികാരത്തിൽ വന്നു മൂന്നാം ദിവസം പരാതിക്കാരി മുഖ്യമന്ത്രിയെ കാണുന്നു. പരാതിക്കാരിക്ക് പണം കൊടുത്തു കത്തു വാങ്ങിയത് നന്ദകുമാർ ആണെന്നും വി ഡി സതീശൻ പറഞ്ഞു. സോളാർ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സതീശൻ.
'ക്രിമിനൽ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം': വി ഡി സതീശൻ
ദല്ലാൾ നന്ദകുമാർ വഴി പണം കൊടുത്തത് എൽഡിഎഫാണ്. കത്ത് ഉപയോഗിച്ച് ആളുകളെ നിരന്തരം അപമാനിക്കാൻ ആയിരുന്നു ശ്രമം. സോളാർ തട്ടിപ്പ് കേസിൽ അന്ന് യുഡിഎഫ് പൊലീസ് നടപടി അഭിനന്ദനാർഹമാണ്. സ്വർണ്ണക്കടത്തിൽ ശിവശങ്കർ അറസ്റ്റിലായപ്പോൾ ഞങ്ങൾ സെക്രട്ടേറിയറ്റിൽ സമരം ചെയ്തോ. അന്ന് ഉമ്മൻചാണ്ടിയുടെ അറിവോടെ കോൺഗ്രസ് പാർട്ടി അറിവോടെ ആയിരുന്നു സോളാർ തട്ടിപ്പ് കേസിലെ അറസ്റ്റുകൾ. സോളാർ കേസിൽ ആർക്കെതിരെയും ദാക്ഷിണ്യം കാണിച്ചില്ല.
കെ ഫോൺ പരിപാലന ചെലവ് പറഞ്ഞ് പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നു: വിഷ്ണുനാഥിന് മുഖ്യമന്ത്രിയുടെ മറുപടി
തട്ടിപ്പ് കേസിനു ഒപ്പം പീഡന കേസ് കൂടി ചേർത്തത് ഹൈക്കോടതി തള്ളിയിരുന്നു. കാലം നിങ്ങളുടെ മുഖത്ത് നോക്കി കണക്ക് ചോദിക്കും എന്ന് മുഖ്യമന്ത്രിയോട് ഞാൻ പറഞ്ഞിരുന്നു. സ്വർണ്ണക്കടത്തിലെ ആരോപണ വിധേയായ എൽഡിഎഫ് നേതാക്കളെ കുറിച്ച് പല പരാതി പറഞ്ഞു. ഞങ്ങൾ ഏറ്റെടുത്തില്ല. അതാണ് നിങ്ങളും ഞങ്ങളും തമ്മിലെ വ്യത്യാസമെന്നും സതീശൻ കൂട്ടിച്ചേർത്തു.
