Asianet News MalayalamAsianet News Malayalam

'സ്വകാര്യ സ്വത്താണ് ലീഗെന്ന് ചിലർ കരുതുന്നു'; യൂത്ത് ലീ​ഗ് യോ​​ഗത്തിൽ മുസ്ലീം ലീഗ് നേതാക്കൾക്കെതിരെ വിമർശനം

ഉന്നതാധികാര സമിതി എടുക്കുന്ന തീരുമാനങ്ങൾ പാർട്ടിക്ക് ഗുണം ചെയ്യുന്നില്ല. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് പാർട്ടിക്ക് തിരിച്ചടിയായെന്നും ചില ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

some think the league is private property criticism of muslim league leaders in the youthleague
Author
Calicut, First Published Jun 23, 2021, 2:30 PM IST

കോഴിക്കോട്: യൂത്ത് ലീഗ് യോഗത്തിൽ മുസ്ലീം ലീഗ് നേതാക്കൾക്കെതിരെ വിമർശനം. സ്വകാര്യ സ്വത്താണ് ലീഗെന്ന് ചില നേതാക്കൾ കരുതുന്നെന്നാണ് വിമർശനം ഉയർന്നത്. ഉന്നതാധികാര സമിതി എടുക്കുന്ന തീരുമാനങ്ങൾ പാർട്ടിക്ക് ഗുണം ചെയ്യുന്നില്ല. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് പാർട്ടിക്ക് തിരിച്ചടിയായെന്നും ചില ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

സമുദായത്തിന് വിശ്വാസമില്ലാത്ത നേതാക്കളാണ് ഇപ്പോൾ ഉള്ളതെന്നും വിമർശനം ഉയർന്നു. ഓഹരിക്കച്ചവടം നടത്തുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടർമാരാണ് ലീഗ് ഉന്നതാധികാര സമിതിയംഗങ്ങൾ. അടിമുടി അഴിച്ചു പണി വേണമെന്നും ഇഷ്ടക്കാരെ തിരുകി കയറ്റിയും പ്രതിഷേധക്കാരെ അക്കോമഡേറ്റുചെയ്തുമുള്ള രീതി അംഗീകരിക്കാനാവില്ലെന്നും യുത്ത് ലീഗ്  സംസ്ഥാന വൈസ് പ്രസിഡണ്ടും സെക്രട്ടറിയും അടക്കമുള്ളവർ വിമർശിച്ചു. 

Follow Us:
Download App:
  • android
  • ios