തിരുവനന്തപുരം: ഓഖി ദുരിതബാധിതര്‍ക്കായി തമിഴ്‍നാട് സര്‍ക്കാര്‍ ചെയ്‍ത പത്തിലൊന്ന് പോലും കേരളം ചെയ്‍തിട്ടില്ലെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ചുബിഷപ്പ് സൂസെപാക്യം. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് സൂസെപാക്യം നടത്തിയിരിക്കുന്നത്. സർക്കാരിനോട് പല തവണ ആവശ്യപ്പെട്ടിട്ടും  നടപടിയില്ലെന്നാണ് വിമര്‍ശനം.

കൂടുതൽ സഹായം കഴിഞ്ഞ ജനുവരിയിൽ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടതാണ്. ഇത് മറുപടി കഴിഞ്ഞ ദിവസമാണ് കിട്ടിയതെന്നും സൂസപാക്യം തിരുവനന്തപുരത്ത് ആരോപിച്ചു. ദുരന്തം നടന്ന സമയത്ത്  സംസ്ഥാന സർക്കാർ ചില നല്ല കാര്യങ്ങൾ ചെയ്തു. ഇത് തമിഴ്നാട് സർക്കാരും പിന്നീട്  പിന്തുടര്‍ന്നു എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞെന്നും സൂസെപാക്യം കുറ്റിപ്പെടുത്തി.